Hero Super Cup 2023 : സൂപ്പർ കപ്പ് മത്സരങ്ങൾ എവിടെ കാണാം? ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ ആർക്ക്?

Hero Super Cup 2023 Digital Satelite Rite : സോണിയും ഫാൻകോഡുമാണ് സൂപ്പർ കപ്പ് 2023 ടൂർണമെന്റിന്റെ സാറ്റ്ലൈറ്റ് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്

Written by - Jenish Thomas | Last Updated : Apr 1, 2023, 06:25 PM IST
  • സോണി സ്പോർട്സ് 2 ചാനലിൽ മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.
  • ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ഫാൻകോഡിലൂടെ ടൂർണമെന്റിൽ ഓൺലൈനായി കാണാൻ സാധിക്കും.
  • നാളെ കഴിഞ്ഞ ഏപ്രിൽ മൂന്ന് മുതലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
  • കോഴിക്കോടും മഞ്ചേരിയുമാണ് സൂപ്പർ കപ്പിന് വേദിയാകുന്നത്.
Hero Super Cup 2023 : സൂപ്പർ കപ്പ് മത്സരങ്ങൾ എവിടെ കാണാം? ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ ആർക്ക്?

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശങ്ങൾ സോണിയും ഫാൻകോഡും സ്വന്തമാക്കി. സോണി ഗ്രൂപ്പാണ് ടൂർണമെന്റിന്റെ സാറ്റൈലറ്റ് അവകാശം നേടിയത്. സോണി സ്പോർട്സ് 2 ചാനലിൽ മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ഫാൻകോഡിലൂടെ ടൂർണമെന്റിൽ ഓൺലൈനായി കാണാൻ സാധിക്കും. നാളെ കഴിഞ്ഞ ഏപ്രിൽ മൂന്ന് മുതലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. കോഴിക്കോടും മഞ്ചേരിയുമാണ് സൂപ്പർ കപ്പിന് വേദിയാകുന്നത്. 

ഏപ്രിൽ മൂന്നിനാണ് സൂപ്പർ കപ്പിന് തുടക്കം കുറിക്കുക. ഏപ്രിൽ എട്ടിന് ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിക്കും. കേരളമാണ് ഇത്തവണത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ് സി പേരാട്ടത്തിന് സൂപ്പർ കപ്പ് സാക്ഷ്യം വഹിക്കും. ഇരു ടീമുകളും സൂപ്പർ കപ്പിൽ ഒരേ ഗ്രൂപ്പിലാണ് അണിനിരക്കുക. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ്-ബിഎഫ്സി പോരാട്ടം. ഇഎംഎസ് സ്റ്റേഡിയത്തിന് പുറമെ മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ടൂർണമെന്റിന് വേദിയാകും.

ALSO READ : Kerala Blasters : കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; സൂപ്പർ കപ്പിന് കൊമ്പന്മാരുടെ മജീഷ്യൻ ടീമിൽ ഉണ്ടാകില്ല

ഗ്രൂപ്പ് എയിലാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഒരുമിച്ചെത്തിയിരിക്കുന്നത്. ഏപ്രിൽ 16നാണ് ബ്ലാസ്റ്റേഴ്സ്-ബിഎഫ്സി മത്സരം. ഇരു ടീമുകൾക്ക് പുറമെ ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയും ഗ്രൂപ്പ് എയിൽ ഇടം നേടി. ക്വാളിഫയർ ജയിച്ചെത്തുന്ന ഐ-ലീഗ് ക്ലബാകും ഗ്രൂപ്പിലെ മറ്റൊരു എതിരാളി. ഐ ലീഗ് ജേതാവായ പഞ്ചാബ് എഫ് സി മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയിരിക്കുന്നത്. ബാക്കി ഐ-ലീഗ് ക്വാളിഫയർ മത്സരത്തിലൂടെയാണ് ഓരോ ഗ്രൂപ്പുകളിലും ഇടം നേടുക. ഐ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ് സിക്ക് ഏപ്രിൽ അഞ്ചിനാണ് യോഗ്യത മത്സരം. ലീഗിലെ എട്ടാം സ്ഥാനക്കാരായ ഐസോൾ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളി. ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഗോകുലത്തിന്റെ യോഗ്യത മത്സരം.

നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി ഗ്രൂപ്പ് ബിയിലും എടികെ മോഹൻ ബഗാനും എഫ് സി ഗോവയും ഗ്രൂപ്പ് സിയിലുമാണ് ഇടം നേടിയിരിക്കുന്നത്. ഐഎസ്എൽ 2022-23 സീസണിന്റെ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സി ചെന്നൈയിൻ എഫ് സി, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിൽ നിന്നും മത്സരിക്കും.

തുടർന്ന് ഏപ്രിൽ 21ന് സെമി ഫൈനൽ മത്സരം ആരംഭിക്കും. ഗ്രൂപ്പ് ജേതാക്കൾ മാത്രമാണ് സെമിയിലേക്ക് ഇടം നേടുക. ഒറ്റപാദത്തിലാണ് നോക്ക്ഔട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ശേഷം ഏപ്രിൽ 25ന് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ച് ടൂർണമെന്റിന്റെ ഫൈനൽ സംഘടിപ്പിക്കും.

സൂപ്പർ കപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു

ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ഓൺലൈൻ പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിലൂടെയാണ് നടക്കുന്നത്. 150 രൂപയാണ് ടിക്കറ്റ് വില. വിഐപി ടിക്കറ്റുകൾക്ക് 350 രൂപയും. ഒരു ദിവസം തന്നെ നടക്കുന്ന രണ്ട് മത്സരങ്ങൾ കാണുന്നതിന് 250 രൂപയാണ് നൽകേണ്ടത്. അതേസമയം ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടില്ല. ഗ്രൂപ്പ് എയിലെ നിർണായക മത്സരമായ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി പോരാട്ടത്തിന്റെ ടിക്കറ്റ് വിൽപനയും ആരംഭിച്ചു.

ടിക്കറ്റുകൾ  എങ്ങനെ എടുക്കാം

ബുക്ക് മൈ ഷോയിൽ പ്രവേശിച്ച് നിങ്ങളുടെ ലൊക്കേഷൻ മാനുവലായി കോഴിക്കോട് തിരഞ്ഞെടുക്കുക. തുടർന്ന് ഏത് മത്സരമാണ് നിങ്ങൾക്ക് കാണേണ്ടത് ആ തിരഞ്ഞെടുക്കുക. ശേഷം ഏത് സ്റ്റാൻഡിലെ ടിക്കറ്റാണ് വേണ്ടത് അത് തിരഞ്ഞെടുക്കുകയും പിന്നാലെ പണമിടപാട് നടത്തുകയുമാണ് വേണ്ടത്.

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ മേക്കറായ അഡ്രിയാൻ ലൂണ സൂപ്പർ കപ്പിൽ ഉണ്ടാകില്ല. സ്വകാര്യപരമായ പ്രശ്നത്തെ തുടർന്ന് ലൂണ തന്റെ അവധിക്കാലം നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. താരത്തിന്റെ അഭാവത്തിൽ ഹീറോ കപ്പിന് ഇവാൻ വുകോമാനോവിച്ചും സംഘവും ഇറങ്ങുക എന്ന പറയുന്നത് വലിയ വെല്ലിവിളി സൃഷ്ടിക്കുക തന്നെ ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News