India Vs Australia: കളികാണാൻ പ്രധാനമന്ത്രിമാർ; നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് പതർച്ചയോടെ തുടക്കം

India Vs Australia Test Updates: രണ്ട് പ്രധാനമന്ത്രിമാർക്കും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഉജ്ജ്വല സ്വീകരണം നൽകുന്ന വീഡിയോ ബിസിസിഐ ട്വിറ്ററിൽ  പങ്കിട്ടിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 12:33 PM IST
  • പരമ്പരയിൽ 1-2ന് പിന്നിലായ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു
  • ഇന്ത്യക്കായി മുഹമ്മദ് സിറാജിന് പകരം. ഷമി മത്സരത്തിനിറങ്ങും
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും വേദിയിൽ ഇരു ടീമുകളിലെയും അഭിവാദ്യം ചെയ്തു.
India Vs Australia:  കളികാണാൻ പ്രധാനമന്ത്രിമാർ; നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് പതർച്ചയോടെ തുടക്കം

അഹമ്മദാബാദ്: അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റിൽ കംഗാരുക്കൾക്ക് പതർച്ചയോടെ തുടക്കം  ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ 2-ന് 75 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 27 റൺസുമായി ഉസ്മാൻ ഖവാജയും ക്യാപ്റ്റൻ സ്റ്റിവ് സ്മിത്തുമാണ് ക്രീസിൽ. ഓപ്പണിങ്ങിനിറങ്ങിയ ട്രാവിസ് ഹെഡ്, മാർനസ് ലബൂഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.ടെസ്റ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും വേദിയിൽ ചുറ്റിക്കറങ്ങി ഇരു ടീമുകളിലെയും കളിക്കാരെയും അഭിവാദ്യം ചെയ്തു.

രണ്ട് പ്രധാനമന്ത്രിമാർക്കും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് ഉജ്ജ്വല സ്വീകരണം നൽകുന്ന വീഡിയോ ബിസിസിഐ ട്വിറ്ററിൽ  പങ്കിട്ടിരുന്നു. ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ടീമുകളെ അഭിവാദം ചെയ്തു. ജനക്കൂട്ടവും വലിയ ആരവങ്ങളും ആർപ്പുവിളിയുമാണ് മുഴക്കിയത്.

ALSO READ : Jasprit Bumrah : ജസ്പ്രിത് ബുമ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായി; ഐപിഎല്ലിൽ ഉണ്ടാകില്ല

 

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും പ്രധാനമന്ത്രി മോദിയെയും ആന്റണി അൽബനീസിനെയും ടീമിലെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി.
നാല് മത്സരങ്ങളുടെ പരമ്പരയിൽ 1-2ന് പിന്നിലായ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസിന് മുമ്പ് ഇരു ക്യാപ്റ്റന്മാരും തങ്ങളുടെ പ്രധാനമന്ത്രിമാരിൽ നിന്ന് ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങി.

ഇന്ത്യക്കായി മുഹമ്മദ് സിറാജിന് പകരം. ഷമി മത്സരത്തിനിറങ്ങും എന്നാതാണ് ടീമിൽ വന്ന മാറ്റങ്ങളിൽ ഒന്ന്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ അല്ലാതെ മറ്റൊന്നും ഓസ്‌ട്രേലിയക്ക് മുന്നിലില്ല. ഏറെ പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം നാലാം മത്സരത്തിനിറങ്ങുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News