ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിഫൈനലില്‍ പ്രവേശിച്ച് എച്ച്.എസ്. പ്രണോയിയും ശ്രീകാന്തും

ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ്.പ്രണോയി സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ പ്രണോയി എട്ടാം സീഡും നിലവിലെ ഒളിമ്പിക് ലോക ഒളിമ്പിക് ചാമ്പ്യനുമായ ചെന്‍ ലോങ്ങിനെ മറികടന്നാണ് പ്രണോയ് സെമിയില്‍ എത്തുന്നത്. സ്‌കോര്‍: 21-18, 16-21, 21-19.

Last Updated : Jun 16, 2017, 07:31 PM IST
ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിഫൈനലില്‍ പ്രവേശിച്ച് എച്ച്.എസ്. പ്രണോയിയും ശ്രീകാന്തും

ഇന്തോനേഷ്യ: ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ്.പ്രണോയി സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ പ്രണോയി എട്ടാം സീഡും നിലവിലെ ഒളിമ്പിക് ലോക ഒളിമ്പിക് ചാമ്പ്യനുമായ ചെന്‍ ലോങ്ങിനെ മറികടന്നാണ് പ്രണോയ് സെമിയില്‍ എത്തുന്നത്. സ്‌കോര്‍: 21-18, 16-21, 21-19.

മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ കെ. ശ്രീകാന്തും സെമിയില്‍ ഇടം നേടി. ലോക പത്തൊന്‍പതാം റാങ്കുകാരന്‍ സു വെയി വാങ്ങിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് അവസാന നാലിലെത്തിയത്. സ്‌കോര്‍: 21-15 21-14.

Trending News