ക്രിക്കറ്റ് ലോകത്തെ അല്‍ഭുതപ്പെടുത്തി വീണ്ടുമൊരു ഒറ്റക്കൈയ്യന്‍ ക്യാച്ച്

ജാക്ക് ലീനിങ് എന്ന ഇംഗ്ലണ്ടുകാരന്‍ ഒറ്റക്കയ്യില്‍ എടുത്ത ക്യാച്ചാണ് ക്രിക്കറ്റ്‌ ലോകത്തിലെ ഇന്നത്തെ ചര്‍ച്ചാവിഷയമായിരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിച്ചിട്ടില്ലാത്ത ജാക്ക് ലീനിങ് ടി20യിലാണ് തന്‍റെ മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇംഗ്ലണ്ട് ആഭ്യന്തര ടി20യില്‍ യോര്‍ക്ക്ഷെയറും ലാങ്കാഷെയറും തമ്മിലുള്ള മത്സരത്തിലായിരുന്നു ലീനിങിന്‍റെ മിന്നല്‍ പ്രകടനം. 

Updated: Aug 12, 2017, 05:56 PM IST
ക്രിക്കറ്റ് ലോകത്തെ അല്‍ഭുതപ്പെടുത്തി വീണ്ടുമൊരു ഒറ്റക്കൈയ്യന്‍ ക്യാച്ച്

ഇംഗ്ലണ്ട്: ജാക്ക് ലീനിങ് എന്ന ഇംഗ്ലണ്ടുകാരന്‍ ഒറ്റക്കയ്യില്‍ എടുത്ത ക്യാച്ചാണ് ക്രിക്കറ്റ്‌ ലോകത്തിലെ ഇന്നത്തെ ചര്‍ച്ചാവിഷയമായിരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിച്ചിട്ടില്ലാത്ത ജാക്ക് ലീനിങ് ടി20യിലാണ് തന്‍റെ മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇംഗ്ലണ്ട് ആഭ്യന്തര ടി20യില്‍ യോര്‍ക്ക്ഷെയറും ലാങ്കാഷെയറും തമ്മിലുള്ള മത്സരത്തിലായിരുന്നു ലീനിങിന്‍റെ മിന്നല്‍ പ്രകടനം. 

യോര്‍ക്ക്‌ഷെയര്‍ താരമായ ലീനിങ് ബൗണ്ടറി ലൈനിനരികിലായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്. ലാങ്കാഷെയറിന്‍റെ പവര്‍ ഹിറ്ററായ ആരോണ്‍ ലില്ലിയുടെ തകര്‍പ്പന്‍ ഷോട്ടാണ് ലീനിങ് ഒറ്റക്കൈ കൊണ്ട് മനോഹരമായി കൈപ്പിടിയിലൊതുക്കിയത്. ഇംഗ്ലണ്ട് ദേശീയ ടീം അംഗമായ ലിയാം പ്ലങ്കറ്റിനായിരുന്നു വിക്കറ്റ്. കമന്റേറ്റര്‍മാരെല്ലാം ലീനിങിന്‍റെ ക്യാച്ചില്‍ അല്‍ഭുതം പ്രകടിപ്പിച്ചു. മത്സരത്തില്‍ യോര്‍ക്ക്‌ഷെയര്‍ വിജയിക്കുകയും ചെയ്തു.