ഐ.പി.എല്‍ വേദി: ഡല്‍ഹിയിലെ മലിനീകരണം കാര്യവട്ടം സ്റ്റേഡിയത്തെ തുണച്ചേക്കും

ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്‍റെ ഹോം ഗ്രൗണ്ടായാകും കാര്യവട്ടത്തെ പരിഗണിക്കുകയെന്നാണ് സൂചന. 

Updated: Dec 6, 2017, 08:38 PM IST
ഐ.പി.എല്‍ വേദി: ഡല്‍ഹിയിലെ മലിനീകരണം കാര്യവട്ടം സ്റ്റേഡിയത്തെ തുണച്ചേക്കും

തിരുവനന്തപുരം: ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്‍റെ ഹോം ഗ്രൗണ്ടായാകും കാര്യവട്ടത്തെ പരിഗണിക്കുകയെന്നാണ് സൂചന. 

അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡല്‍ഹിയില്‍ മത്സരങ്ങള്‍ നടത്തിയേക്കില്ല. ഈ സാഹചര്യത്തിലാണ് കാര്യവട്ടം സ്റ്റേഡിയം പരിഗണനാ പട്ടികയില്‍ ഇടം നേടിയത്. 

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിനിടയില്‍ ലങ്കന്‍ താരങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കളി നിറുത്തി വച്ചിരുന്നു. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നിരുന്നത്. 

കാര്യവട്ടത്ത് നവംബറില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി20 മത്സരത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. കൂടാതെ ആരാധക പിന്തുണയുള്ള സഞ്ജു സാംസണിന്‍റെ ഹോം ഗ്രൗണ്ടാണ് എന്നതും  കാര്യവട്ടത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. സഞ്ജു സാംസണെ ഈ സീസണിലും ഡല്‍ഹി ടീം നിലനിറുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close