FIFA World Cup 2022 Live Update : കാനറികളും ഞെട്ടി; ബ്രസീലിനെതിരെ കാമെറൂണിന് ജയം; ലോകകപ്പ് മത്സരങ്ങളുടെ തൽസമയം

Sat, 03 Dec 2022-2:32 am,

Cameroon vs Brazil : ഇന്ത്യൻ സമയം രാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് കാമെറൂൺ ബ്രസീൽ മത്സരം

FIFA World Cup 2022 Cameroon vs Brazil Live Updates : ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്രസീൽ ഇന്ന് ഇറങ്ങും. ആഫ്രിക്കൻ രാജ്യമായ കാമെറൂൺ ആണ് കാനറികളുടെ എതിരാളി. പ്രീക്വാർട്ടറിലേക്ക് ലാറ്റിൻ അമേരിക്കൻ രാജ്യം പ്രവേശനം നേടിയെങ്കിലും ജയം നേടി സമ്പൂർണാധിപത്യത്തോടെ നോക്കൌട്ടിലേക്ക് കടക്കാനാണ് ശ്രമിക്കുക. ഒരു ഷോട്ട് പോലും നേരിടാത്ത ബ്രീസിലിയൻ പ്രതിരോധത്തെ ഏത് വിധേനയും മറികടന്ന് ഗോൾ നേടി പ്രീക്വാർട്ടിലേക്കെത്താനാണ് കാമെറൂൺ ശ്രമിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

3 പോയിന്റുമായി സ്വറ്റ്സർലാൻഡാണ് നിലവിൽ ഗ്രൂപ്പ് ജിലെ രണ്ടാമൻ. ഒരോ പോയിന്റമായി കാമെറൂണും സെർബിയ രണ്ട് മൂന്നും സ്ഥാനങ്ങളിലുണ്ട്. ഗ്രൂപ്പ് ജിയിൽ അവസാന ഘട്ട മത്സരത്തിൽ കാമെറൂൺ ആണ് ബ്രസീലിന്റെ എതിരാളി. സെർബിയ സ്വിറ്റ്സർലാൻഡിന് നേരിടും. ലുസൈൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവടങ്ങളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് മത്സരം


കാമെറൂൺ ബ്രസീൽ മത്സരത്തിന്റെ തൽസമയം വിവരണം ചുവടെ

Latest Updates

  • ബ്രസീലിനെ ലോകകപ്പിൽ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി കാമെറൂൺ

  • ഗോൾ നേടിയ വിൻസന്റ് അബൂബേക്കറിന് ചുവപ്പ് കാർഡ്. ജേഴ്സി അഴിച്ച് ഗോൾ ആഘോഷം നടത്തിയ കമെറൂൺ താരത്തിനെതിരെ രണ്ടാമത് മഞ്ഞ കാർഡ് ഉയർത്തുകയായിരുന്നു

  • കാനറികളും ഞെട്ടി. ബ്രസീലിനെതിരെ കാമെറൂണിന് ഗോൾ. വിൻസെന്റ് ആബൂബേക്കറാണ് ഇഞ്ചുറി ടൈമിൽ ഗോൾ നേടിയത്

  • 9 മിനിറ്റ് അധിക സമയം മത്സരത്തിന് അനുവദിച്ചു

  • കാമെറൂൺ ബ്രസീൽ പോരാട്ടത്തിന്റെ രണ്ടാം പകുതിക്ക് തുടക്കം

  • കാമെറൂൺ ബ്രസീൽ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു

  • 49-ാം മിനിറ്റ്- ഖത്തർ ലോകകപ്പിൽ ആദ്യമായി ബ്രസീലിന്റെ പോസ്റ്റിലേക്ക് ഷോട്ട് ഉതർത്ത് എതിർ ടീം. ഹെഡ്ഡറിലൂടെ കമെറൂൺ താരെ ടോളോ ബ്രസീലിന്റെ പോസ്റ്റിലേക്ക് പായിച്ചെങ്കിലും  എഡേഴ്സൺ തട്ടിയകറ്റുകയായിരുന്നു

  • 46-ാം മിനിറ്റ് മാർട്ടിനെല്ലിയുടെ ഷോട്ട് കാമെറൂൺ ഗോൾകീപ്പർ ഡേവീസ് എപ്പാസി തട്ടയകറ്റി

  • മത്സരത്തിന് നാല് മിനിറ്റ് അധികം സമയം അനുവദിച്ചു

  • 32-ാം മിനിറ്റ് ആന്റണിയുടെ ഷോട്ട് നേരെ ഗോൾകീപ്പർറുടെ കൈകളിലേക്ക്

  • ബ്രസീൽ കാമെറൂൺ മത്സരത്തിന്റെ പ്ലേയിങ് ഇലവൻ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link