FIFA World Cup 2022 Live Updates : കാനറിപ്പടയുടെ പടയോട്ടത്തിന് തുടക്കം; സെർബിയയെ രണ്ട് ഗോളിന് തകർത്ത് ബ്രസീൽ
Brazil vs Serbia FIFA World Cup 2022 Live Update ഇന്ത്യൻ സമയം രാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ബ്രസീൽ സെർബിയ മത്സരം
FIFA World Cup 2022 Brazil vs Serbia Live Updates : ആറാം ലോകകപ്പ് എന്ന സ്വപ്നവുമായി ടിറ്റെയുടെ ബ്രിസീൽ എത്തുമ്പോൾ സെർബിയയുടെ ഭാഗത്ത് നിന്നു ഒരു അട്ടിമറിയാണ് കളത്തിന്റെ പുറത്തുള്ള അർജന്റീനയുടെ ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ന് അർധരാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ബ്രസീൽ സെർബിയ മത്സരം. ബ്രസീൽ സെർബിയ മത്സരത്തിന്റെ തൽസമയ വിവരങ്ങൾ ചുവടെ
Latest Updates
റിച്ചാർളിസണിന്റെ ആക്രോബാറ്റിക് ഗോൾ കാണാം
മത്സരത്തിന് ഫൈനൽ വിസിൽ. സെർബിയയ്ക്കെതിരെ 2-0ത്തിന് ബ്രസീലിന് ജയം
ഏഴ് മിനിറ്റ് അധിക സമയമാണ് മത്സരത്തിന് നൽകിയത്
കസ്മീറോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിയകന്നു
77-ാം മിനിറ്റ് - റിച്ചാർളിസണിന് പകരക്കാരനായി ഗബ്രിയേൽ ജസൂസ് കളത്തിൽ
73-ാം മിനിറ്റ്- ബ്രസീലിന് രണ്ടാം ഗോൾ. വിനീഷ്യസ് ജൂനിയർ നൽകിയ പാസ് ഒരു ആക്രോബാറ്റിക് ഷോട്ടിലൂടെ ഗോളാക്കി മാറ്റി റിച്ചാർളിസൺ
62-ാം മിനിറ്റ് - ബ്രസീലിന് ആദ്യ ഗോൾ. റിച്ചാർജിസൺ ആണ് ഗോൾ സ്വന്തമാക്കിയത്. വിനിഷ്യസ് ജൂനിയർ തുടുത്ത ഷോട്ട് സെർബിയൻ ഗോൾകീപ്പർ തടഞ്ഞെങ്കിലും അത് നേരെ റിച്ചാർളിസണിന്റെ കാലുകളിലേക്കെത്തുകയായിരുന്നു. ബ്രസീലിന്റെ 9-ാം നമ്പർ ജേഴ്സിക്കാരൻ തനിക്ക് കിട്ടയ അവസരം ഗോളാക്കി മാറ്റി
59-ാം മിനിറ്റ് - അലക്സ് സാൻഡ്രോയുടെ മികച്ച ഷോട്ട് സെർബിയൻ പോസ്റ്റിൽ തട്ടിയകന്നു
52-ാം മിനിറ്റ്- വീണ്ടും അവസരം നഷ്ടപ്പെടുത്തി റഫീഞ്ഞ. റിച്ചാർളിസൺ നൽകി പാസ് മികച്ച ഒരു ഗോൾ അവസരമാക്കാമിരുന്നെങ്കിലും, ബാഴ്സ താരത്തിന്റെ ഫസ്റ്റ് ടച്ചിന് കൃത്യതയില്ലാതെ വന്നപ്പോൾ വീണ്ടുമൊരു ഗോൾ അവസരം നഷ്ടമായി
50-ാം മിനിറ്റ്- ഫൌളിൽ ബോക്സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് നെയ്മറെടുത്തു. പക്ഷെ പന്ത് സെർബിയിൽ പ്രതിരോധ മതിലിൽ തട്ടിയകന്നു
നെയ്മറെ ഫൌൾ ചെയ്തതിന് സെർബിയൻ മധ്യനിര താരം നെമഞ്ഞ് ഗുഡലെജിന്റെ മഞ്ഞക്കാർഡ്
വീണ്ടും അവസരം നഷ്ടപ്പെടുത്തി റഫീഞ്ഞ. സെർബിയൻ ഗോൾകീപ്പർ മിലങ്കോവിച്ച് സാവിച്ച് വരുത്തി പിഴവ് മുതലെടുക്കാൻ റഫീഞ്ഞ ശ്രമിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ ബാഴ്സലോണ താരത്തിന് സാധിച്ചില്ല
രണ്ടാം പകുതിക്ക് തുടക്കം
ബ്രസീൽ സെർബിയ മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു
ലുസൈൽ സ്റ്റേഡിയത്തിൽ മഞ്ഞക്കടലാരവം
40-ാം മിനിറ്റ്- വീണ്ടും ഗോൾ അവസരം നഷ്ടപ്പെടുത്തി ബ്രസീൽ. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് കസ്മീറോ നൽകിയ ലോങ് പാസ് വിനീഷ്യസ് ജൂനിയർ പിടിച്ചെടുത്ത് സെർബിയൻ പോസ്റ്റിലേക്ക് അടുത്തെങ്കിലും അത് ഗോളാക്കി മാറ്റാൻ റയൽ മാഡ്രിഡ് താരത്തിന് സാധിച്ചില്ല
മത്സരത്തിന്റെ ആദ്യ അരമണിക്കൂർ പിന്നീടുമ്പോൾ ബ്രസീൽ സമ്പൂർണ ആധിപത്യമാണ് കളത്തിൽ തുടരുന്നത്
34-ാം മിനിറ്റ്- മികച്ച അവസരം പാഴാക്കി റഫീഞ്ഞ. ലൂക്കസ് പക്വേറ്റ നൽകിയ പാസ് റഫീഞ്ഞയുടെ കാലിൽ എത്തിയപ്പോൾ ഗോളി മാത്രം മുന്നിൽ. പക്ഷെ താരം ദുർബലമായ ഷോട്ട് എടുത്തതോടെ സെർബിയൻ ഗോൾകീപ്പർ മിലങ്കോവിച്ച്-സാവിച്ചിന് അനയാസം പന്ത് കൈക്കലാക്കാൻ സാധിച്ചു
ബ്രസീൽ സെർബിർ മത്സരത്തിന് കിക്കോഫ്
ബ്രസീൽ സെർബിയ മത്സരത്തിന്റെ പ്ലേയിങ് ഇലവൻ