FIFA World Cup 2022 Live Updates : വീണ്ടും വലസിയ; ഇക്വഡോറിന് സമനില ഗോൾ; ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ തൽസമയം

Fri, 25 Nov 2022-10:47 pm,

Netherlands vs Ecuador FIFA World Cup 2022 Live Updates : ഇന്ന് നാല് മത്സരങ്ങളിൽ ഫിഫ ലോകകപ്പിൽ നടക്കുക. ആദ്യ മത്സരത്തിൽ ഇറാൻ ഗരാത് ബെയിലന്റെ വെയിൽസിനെ നേരിടും

FIFA World Cup 2022 Netherlands vs Ecuador Live Update : ഏഷ്യൻ ശക്തികളായി എത്തിയ ഇറാന് ആദ്യ മത്സരത്തിൽ കനത്ത തോൽവിയാണ് ഏറ്റു വാങ്ങേണ്ടി വന്നത്. മറ്റ് ഏഷ്യൻ ടീമുകൾ ഖത്തറിൽ മികവ് പുലർത്തുമ്പോൾ ഇറാൻ തിരിച്ച് വരവനായി ആഗ്രഹിക്കുകയാണ് ആരാധകർ. അതിനായി ഇറാൻ ഇന്ന് വെയിൽസിനെതിരെ ടൂർണമെന്റിലെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. വെയിൽസും ആദ്യ ജയം തേടിയാണ് ഇന്ന് ഇറാനെതിരെ ഇറങ്ങുന്നത്.  ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.30 മണിക്ക് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. അതേസമയം മറ്റ് മത്സരങ്ങളിലായി ആതിഥേയരായ ഖത്തർ സെനെഗെലിനെ അൽ തുമാമാം സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 6.30നാണ് മത്സരം. കൂടാതെ ശക്തരായ നെതർലാൻഡ്സ് ഇക്വഡോറിനെയും വിജയം തുടരാൻ ഇംഗ്ലണ്ട് യുഎസ്എ ഇന്ന് നേരിടും. രാത്രി 9.30നും 12.30നുമായിട്ടാണ് മത്സരങ്ങൾ യഥാക്രമം നടക്കുന്നത്.

Latest Updates

  • തിരച്ചടിച്ച്  ഇക്വഡോർ. നെതർലാൻഡ്സിനെതിരെ ഇക്വഡോറിന് സമനില ഗോൾ

  • ആറാം മിനിറ്റിൽ ആദ്യ ഗോൾ നേടി ഡച്ച് ടീം. കോഡി ഗാക്പോയാണ് ഗോൾ സ്കോറർ

  • നെതർലാൻഡ്സ് ഇക്വഡോർ മത്സരത്തിന് കിക്കോഫ്

  • ഖത്തറിനെതിരെ സെനെഗലിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഫ്രിക്കൻ നേഷൻസ് ചാമ്പ്യന്മാരുടെ ജയം

  • ഖത്തറിനെതിരെ സെനെഗലിന് മൂന്നാം ഗോൾ. 84-ാം മിനിറ്റിൽ ബെമ്പാ ഡിയങ്ങാണ് ഗോൾ നേടിയത്

  • ഫിഫ ലോകകപ്പ് 2022ൽ ആദ്യ ഗോൾ നേടി ഖത്തർ. 78-ാം മിനിറ്റിൽ മുഹമ്മദ് മുന്താരിയാണ് ഗോൾ നേടിയത്.

  • സെനെഗലിന് രണ്ടാം ഗോൾ. 48-ാം മിനിറ്റിൽ ഫമാര ഡൈദിയുയാണ് ഗോൾ നേടിയത്

  • ഖത്തറിനെതിരെ സെനെഗലിന് ആദ്യ ഗോൾ. 40-ാം മിനിറ്റിൽ ബൌലിയെ ഡിയയാണ് ഗോൾ സ്വന്തമാക്കിയത്

  • ഖത്തർ സെനെഗൽ മത്സരത്തിന് കിക്കോഫ്

  • ഖത്തറിന്റെ പ്ലേയിങ് ഇലവൻ

  • സെനെഗലിന്റെ പ്ലേയിങ് ഇലവൻ

  • ഇറാന് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഏഷ്യൻ രാജ്യത്തിന്റെ ജയം

  • ഇറാന് രണ്ടാം ഗോൾ. 100-ാം മിനിറ്റിൽ റമിനാണ് ഇറാന്റെ ലീഡ് ഉയർത്തിയത്

  • ഖത്തർ ലോകകപ്പിലെ ആദ്യ റെഡ് കാർഡ്. വെയിൽസ് ഗോൾകീപ്പർ ഹെന്നെസിയ്ക്ക്. ഇറാൻ താരം മെഹ്ദി തരേമിയുടെ നീക്കത്തെ ബോക്സിന്റെ പുറത്ത് നിന്നും തടയാൻ ശ്രമിക്കവെ വെയിൽസ് ഗോൾകീപ്പർ ഫൌൾ ചെയ്യുകയായിരുന്നു.

  • ഇറാൻ വെയിൽസ് മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ പിരഞ്ഞു

  • ഇന്നത്തെ മത്സരങ്ങൾ

     

  • വെയിൽസ് ഇറാൻ മത്സരം അൽപസമയത്തിനകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.30നാണ് മത്സരം നടക്കുക. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ശക്തരായ ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ ആറ് ഗോളുകൾക്ക് തോറ്റാണ് ഇറാൻ വെയിൽസിനെതിരെ എത്തുന്നത്. യുഎസ്എയോട് സമനില വഴങ്ങിയാണ് വെയിൽസ് ഏഷ്യൻ ശക്തികളെ നേരിടാൻ ഒരുങ്ങുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link