FIFA World Cup 2022 Live Update : അർജന്റീന പ്രീക്വാർട്ടറിൽ; ഒപ്പം പോളണ്ടും; ലോകകപ്പ് മത്സരം തൽസമയം

Thu, 01 Dec 2022-2:33 am,

FIFA World Cup 2022 Argentina vs Poland ഇന്ത്യൻ സമയം അർധ രാത്രി 12.30ന് സ്റ്റേഡിയം 947ൽ വെച്ചാണ് അർജന്റീന പോളണ്ട് മത്സരം

FIFA World Cup 2022 Live Updates : പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കാനുള്ള നിർണായക മത്സരത്തിൽ അർജന്റീന ഇന്ന് പോളണ്ടിനെ നേരിടും. വമ്പൻ ജയത്തിൽ കുറഞ്ഞതൊന്നനും മെസിയും സംഘവും സ്റ്റേഡിയം 974ൽ നിന്നും പ്രതീക്ഷിക്കുന്നില്ല. സ്റ്റാൻ സ്ട്രൈക്കർ ലെവൻഡോവ്സ്കിിലാണ് പോളിഷ് ടീമിന്റെ പ്രതീക്ഷ. ഇന്ത്യൻ സമയം അർധ രാത്രി 12.30നാണ് മത്സരം. ഇതെ സമയത്ത് നടക്കുന്ന മെക്സിക്കോ സൌദി അറേബ്യ മത്സരത്തിന്റെ ഫലവും ചിലപ്പോൾ അർജന്റീനയുടെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനത്തെ ബാധിച്ചേക്കും.


അർജന്റീന പോളണ്ട് മത്സരത്തിന്റെ തൽസമയം ചുവുടെ

Latest Updates

  • അർജന്റീയും പോളണ്ടും പ്രീക്വാർട്ടറിലേക്ക്

  • പോളണ്ടിന് ആശ്വാസമായി സൌദി അറേബ്യയുടെ ഗോൾ

  • എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീനയ്ക്ക് ജയം

  • 67-ാം മിനിറ്റ്-  രണ്ടാം ഗോൾ നേടി അർജന്റീന. ജൂലിയൻ അൽവാരസിലൂടെയാണ് അർജന്റീന ലീഡ് ഉയർത്തിയത്

  • അഗെലോ ഡി മരിയയെയും അകുനയെയും പിൻവലിച്ച് പകരം പരേഡ്സിനെയും ടഗ്ലിഫിക്കോയെയും കളത്തിൽ ഇറക്കി

  • 45-ാം മിനിറ്റിൽ മക് അലിസ്റ്ററാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്

  • അർജന്റീനയ്ക്ക് ഗോൾ

  • രണ്ടാംപകുതിക്ക് തുടക്കം

  • മെസിയുടെ പെനാൽറ്റി സേവ് ചെയ്യുന്ന ഷേസ്നി

  • അർജന്റീന പോളണ്ട് മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മെസിയുടെയും സംഘത്തിന്റെ ആക്രമണത്തെ ആദ്യ പകുതിയിൽ ഉടനീളം പോളിഷ് പ്രതിരോധ നിര തടഞ്ഞു. മെസിയുടെ പെനാൽറ്റി ഉൾപ്പെടെ നിരവധി സേവുകളാണ് പോളിഷ് ഗോൾകീപ്പർ ഷേസ്നി പ്രകടമാക്കിയത്.

  • ആദ്യപകുതിക്ക് മൂന്ന് മിനിറ്റ് അധിക സമയം അനുവദിച്ചു

  • ഷെയ്സിനി ഈ ലോകകപ്പിൽ തടയുന്ന രണ്ടാമത്തെ പെനാൽറ്റിയാണ്. മെസി പോസ്റ്റിന്റെ വലത് ഭാഗത്തേക്ക് അടിച്ചപ്പോൾ ക്യത്യമായി ചാടി പോളിഷ് ഗോൾകീപ്പർ അർജന്റീനയുടെ സുപ്രധാന ഗോൾ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു

  • 38-ാം മിനിറ്റ് - മെസിയുടെ പെനാൽറ്റി തടഞ്ഞ് ഷേയ്സ്നി

  • അർജനമ്റീനയ്ക്ക് പെനാൽറ്റി അവസരം. 

  • 27-ാം മിനിറ്റ്- ആൽവരസിന്റെ ഷോട്ട് തട്ടിയകറ്റി ഷേസ്നി. തുടർന്ന് അകുന്നയും ഷോട്ട് ഉതിർത്തെങ്കിലും പോസ്റ്റിന് സമീപത്തിലൂടെ പന്ത് ഗ്യാലറിയിലേക്ക് പാഞ്ഞു

  • തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിക്കാൻ ശ്രമിക്കുകയാണ് അർജന്റീന. ആദ്യ പത്ത് മിനിറ്റിനുള്ളിൽ നിരവധി അവസരങ്ങൾ ഒരുക്കാൻ അർജന്റീനിയൻ താരങ്ങൾ ശ്രമിച്ചു

  • അർജന്റീന പോളണ്ട് മത്സരത്തിന് കിക്കോഫ്

  • അർജന്റീന പോളണ്ട് മത്സരത്തിന്റെ പ്ലേയിങ് ഇലവൻ

  • വൻ മാറ്റങ്ങളാണ് അർജന്റീനയുടെ പ്ലേയിങ് ഇലവൻ ലയണൽ സ്കലോണി വരുത്തിയിരിക്കുന്നത്. അൽവാരസിന് സ്ട്രൈക്കറായിട്ടും മധ്യനിരയിൽ മാക് അലിസ്റ്ററിനെയും ആദ്യ ഇലവനിൽ ഇറക്കി

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link