FIFA World Cup 2022 Live Updates : ഘാനയുടെ വെല്ലുവിളി മറികടന്ന് റൊണാൾഡോയും സംഘവും; പറങ്കിപ്പടയ്ക്ക് ഖത്തറിൽ ജയത്തോടെ തുടക്കം

Thu, 24 Nov 2022-11:41 pm,

Portugal vs Ghana FIFA World Cup 2022 Live Update രാത്രി 9.30ന് സ്റ്റേഡിയം 974ൽ വെച്ചാണ് പോർച്ചുഗൽ ഘാന മത്സരം നടക്കുന്നത്

FIFA World Cup 2022 Portugal vs Ghana Live Updates : കളത്തിന്റെ എല്ലാ വിവാദങ്ങൾക്ക് മറുപടി നൽകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും താൻ നയിക്കുന്ന പോർച്ചുഗലും ഖത്തറിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ആഫ്രിക്കൻ ശക്തികളായ ഘാനയാണ് പോർച്ചുഗലിന്റെ ആദ്യ എതിരാളി. വിജയത്തിൽ കുറഞ്ഞതൊന്നും റൊണാൾഡോയും സംഘവും സ്റ്റേഡിയം 974ൽ ഇറങ്ങുന്നത്. രാത്രി 9.30നാണ് മത്സരം. പോർച്ചുഗൽ ഘാന മത്സരത്തിന്റെ തൽസമയ വിവരങ്ങൾ ഇങ്ങനെ

Latest Updates

  • അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

  • പോർച്ചുഗലിന് ജയം. അവസാന നിമിഷം പോർച്ചുഗീസ് ഗോൾകീപ്പറിന്റെ പിഴവ് മുതലെടുക്കാൻ ഘാനയുടെ സ്ട്രൈക്കർ ഇനാക്കി വില്യംസ് ശ്രമിച്ചെങ്കിലും ആഫ്രിക്കൻ ടീമിന് സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല. മത്സരത്തിൽ അഞ്ച് ഗോളുകളാണ് പിറന്നത്

  • 9 മിനിറ്റ് അധിക സമയമാണ് മത്സരത്തിന് നൽകിയിരിക്കുന്നത്

  • ഘാനയ്ക്ക് രണ്ടാം ഗോൾ. ഒസ്മാൻ ബുക്കാരിയാണ് പോർച്ചുഗലിന്റെ ലീഡ് കുറച്ചത്

  • പോർച്ചുഗലിന് മൂന്നാം ഗോൾ. പകരക്കാരനായി എത്തിയ റാഫേൽ ലിയോയാണ് 79-ാം മിനിറ്റിൽ ഗോൾ നേടിയത്

  • പോർച്ചുഗലിന് ലീഡ്. 76-ാം മിനിറ്റിൽ ഷ്യാവോ ഫെലിക്സിലൂടെയാണ് പോർച്ചുഗിസ് രണ്ടാം ഗോൾ നേടിയത്

  • റൊണാൾഡോയുടെ പെനാൽറ്റിക്ക് ഘാനയുടെ മറുപടി. 71-ാം മിനിറ്റിൽ ഘാന നായകൻ ആന്ദ്രെ ആയുയാണ് ഗോൾ നേടിയത്

  • ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ

  • പോർച്ചുഗൽ ഒരു ഗോളിന് മുന്നിൽ. പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗലിനായി ആദ്യ ഗോൾ നേടിയത്

  • പോർച്ചുഗലിന് പെനാൽറ്റി അവസരം

  • റൊണാൾഡോയ്ക്ക് നഷ്ടമായ ഗോൾ അവസരം

  • പോർച്ചുഗലിന് ആദ്യപകുതിയിൽ സമനില പൂട്ടിട്ട് ഘാന. മത്സരത്തിൽ ഉടനീള റൊണാൾഡോയുടെയും സംഘത്തിന്റെ പൂർണാധിപത്യമായിരുന്നു

  • മത്സരം ആദ്യത്തെ 30 മിനിറ്റ് പിന്നിടുമ്പോൾ ഇരു ടീമും ഒരു ഗോളും സ്വന്തമാക്കിട്ടില്ല. മത്സരത്തിന്റെ പോർച്ചുഗലിന്റെച ആധിപത്യമാണ്

  •  റൊണാൾഡോയ്ക്ക് വീണ്ടും ഗോൾ അവസരം നഷ്ടമായി. പന്ത് ഘാനയുടെ ഗോൾ വലയിൽ എത്തിച്ചെങ്കിലും ഫൌളിനെ തുടർന്ന് ഗോൾ റഫറി അനുവദിച്ചില്ല

  • അവസരം നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ റൊൺണാൾഡോ. ഘാനയുടെ പിഴവ് മുതലാക്കിയ ബ്രുണോ ഫെർണ്ടാസ് റൊണാൾഡോയ്ക്ക് പാസ് നൽകി. എന്നാൽ ഫസ്റ്റ് ടച്ച് ശരിയാകാതെ വന്നപ്പേൾ ഘാനയുടെ ഗോൾകീപ്പർ അഡ്വാൻസ് ചെയ്ത് റൊണാൾഡോയുടെ നീക്കത്തെ തടയുകയായിരുന്നു

  • പോർച്ചുഗൽ ഘാന മത്സരത്തിന് പ്ലേയിങ് ഇലവൻ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link