മെസിയുടെ മുര്‍ത്താസ അഭയാര്‍ഥി ക്യാമ്പില്‍!

 പ്ലാസ്റ്റിക് കവര്‍ ധരിച്ച് കളിച്ചുകൊണ്ട് നില്‍ക്കുന്ന മുര്‍ത്താസയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. 

Last Updated : Dec 6, 2018, 05:07 PM IST
മെസിയുടെ മുര്‍ത്താസ അഭയാര്‍ഥി ക്യാമ്പില്‍!

പ്ലാസ്റ്റിക് കവറില്‍ ചായം കൊണ്ട് മെസി എന്നെഴുതി അത് ജേഴ്‌സിയായി ധരിച്ച് ലോക ശ്രദ്ധ ആകര്‍ഷിച്ച കുരുന്നാണ്  മുര്‍ത്താസ. 

മെസിയുടെ ഏറ്റവും പ്രിയപ്പെട്ട ആരാധകനായിരുന്നു ഈ അഫ്ഗാന്‍ ബാലന്‍. പ്ലാസ്റ്റിക് കവര്‍ ധരിച്ച് കളിച്ചുകൊണ്ട് നില്‍ക്കുന്ന മുര്‍ത്താസയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. 

ഇത് കണ്ട ലയണല്‍ മെസി മുര്‍ത്താസയെയും കുടുംബത്തെയും  കാബൂളിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.

അന്ന് മെസിയെ കാണാന്‍ നേരിട്ടെത്തിയ മുര്‍ത്താസയ്ക്ക് മെസി ഒരു പന്തും ജഴ്‌സിയും നല്‍കി. പിന്നീട് ഖത്തറില്‍ വെച്ചും മുര്‍ത്താസ മെസിയെ നേരിട്ടു കണ്ടു. അപ്പോഴും കിട്ടി മെസിയുടെ സമ്മാനങ്ങള്‍.

എന്നാല്‍ താലിബാന്‍ ഭീഷണിയെത്തുടര്‍ന്നു സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്തിരിക്കുകയാണ് മുര്‍ത്താസയും കുടുംബവും. 

ജീവനും കൊണ്ടുള്ള പോക്കിൽ മെസ്സി മുർത്താസയ്ക്കു സമ്മാനിച്ച ജഴ്സിയും പന്തും വീട്ടിൽ നിന്നെടുക്കാനായില്ല. കാബൂളിലെ അഭയാര്‍ഥി ക്യാംപിലാണ് മുര്‍ത്താസയും കുടുംബവും ഇപ്പോഴുള്ളത്. 

അഭയാര്‍ഥി ക്യാംപില്‍ കഴിയുമ്പോഴും ഈ ഏഴു വയസ്സുകാരന്‍ ആ സമ്മാനങ്ങളെ കുറിച്ചോര്‍ത്തു വിഷമിക്കുകയാണ്.
 

Trending News