Video: പാറ്റ് കുമ്മിന്‍സിന് ശേഷം പൃഥ്വി ഷാ!

അടുത്ത ഓവര്‍ എറിഞ്ഞ രവീന്ദ്ര ബീഷുവിന്‍റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ചാണ് പൃഥ്വി വിജയ റണ്‍ കുറിച്ചത്. 

Last Updated : Oct 14, 2018, 06:20 PM IST
Video: പാറ്റ് കുമ്മിന്‍സിന് ശേഷം പൃഥ്വി ഷാ!

ടെസ്റ്റ് ക്രിക്കറ്റില്‍ വിജയ റണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി പൃഥ്വി ഷാ. 18 വര്‍ഷവും 339 ദിവസവുമാണ് പൃഥ്വിയുടെ പ്രായം. 

മാത്രമല്ല, ലോക ക്രിക്കറ്റില്‍ പൃഥ്വി ഷാ വിജയ റണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി.  പാറ്റ് കുമ്മിന്‍സാണ് ഏറ്റവും പ്രായം കുറഞ്ഞ താരം. ദക്ഷിണാഫ്രിക്കയ്ക്കതിരെ വിജയ റണ്‍ നേടുമ്പോള്‍ 18 വര്‍ഷവും 198 ദിവസവുമായിരുന്നു പ്രായം. 

ഇന്ത്യയുടെ രണ്ടാം ഇന്നി൦ഗ്സില്‍ 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ് മാത്രമായിരുന്നു. രാഹുല്‍ വിന്‍ഡീസ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസിനെ നേരിട്ടപ്പോള്‍ ആദ്യ രണ്ട് പന്തുകളിലായി ഇരുവരും ഓരോ രണ്‍ വീതം നേടി. 

പിന്നീട് വിജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍ മാത്രമായിരുന്നു. അടുത്ത നാല് പന്തുകളും രാഹുല്‍ പ്രതിരോധിച്ചതോടെ വിജയ റണ്‍ നേടാന്‍ പൃഥ്വിയെ ക്ഷണിക്കുക മാത്രമായിരുന്നു വഴി. 

അടുത്ത ഓവര്‍ എറിഞ്ഞ രവീന്ദ്ര ബീഷുവിന്‍റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ചാണ് പൃഥ്വി വിജയ റണ്‍ കുറിച്ചത്. 

അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡ്‌ നേരത്തെ തന്നെ സ്വന്തം പേരിലാക്കിയ  താരമാണ് 18 കാരനായ പൃഥ്വി ഷാ. 

99 ബോളില്‍ 15 ബൗണ്ടറികള്‍ ഉള്‍പ്പടെ 100 റണ്‍സ് സ്വന്തമാക്കിയ പൃഥ്വി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ലോക താരമാണ്. 

Trending News