ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി വി സിന്ധുവിന് ഡെപ്യൂട്ടി കളക്ടറായി നിയമനം

ബാഡ്മിന്റൺ താരം പി വി സിന്ധുവിനെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഡെപ്യൂട്ടി കളക്ടറായി ഔദ്യോഗികമായി നിയമിച്ചു. ഇതുസംബന്ധിച്ച നിയമന ഉത്തരവ്‌ ജൂലൈ 27ന് സിന്ധുവിന് കൈമാറിയിരുന്നു. 

Updated: Aug 10, 2017, 02:49 PM IST
ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി വി സിന്ധുവിന് ഡെപ്യൂട്ടി കളക്ടറായി നിയമനം

ന്യൂഡല്‍ഹി: ബാഡ്മിന്റൺ താരം പി വി സിന്ധുവിനെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഡെപ്യൂട്ടി കളക്ടറായി ഔദ്യോഗികമായി നിയമിച്ചു. ഇതുസംബന്ധിച്ച നിയമന ഉത്തരവ്‌ ജൂലൈ 27ന് സിന്ധുവിന് കൈമാറിയിരുന്നു. 

സിന്ധു ഇന്നലെ ലാന്‍ഡ്‌ അട്മിനിസ്ട്രെറ്റിവ് കമ്മീഷണര്‍ അനില്‍ ചന്ദ്രയുടെ മുന്‍പാകെ എത്തി ഗ്രൂപ്പ്‌- 1 സര്‍വിസ് ഓഫീസര്‍ ആയി അധികാരമേറ്റു. മാതാപിതാക്കളോടൊപ്പമാണ് സിന്ധു എത്തിയാണ്. പരിശീലനത്തിനായി സിന്ധുവിനെ കൃഷ്ണ ജില്ലയില്‍ നിയമിച്ചു.    

സിന്ധുവിന് ജോലി നല്‍കുന്നതിനു വേണ്ടി സംസ്ഥാന പബ്ലിക്‌ സര്‍വീസ് നിയമത്തില്‍ ഭേദഗതി സംസ്ഥാന അസംബ്ലിയില്‍ സര്‍ക്കാര്‍ പാസ്സാക്കിയിരുന്നു. 

ഒളിമ്പിക്സിലെ വിജയത്തിന് ധാരാളം പാരിതോകങ്ങള്‍ നല്‍കി രണ്ടു സംസ്ഥാനങ്ങളും സിന്ധുവിനെ ആദരിച്ചിരുന്നു