രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമന്‍

ശ്രീലങ്കയ്‌ക്കെതിരായ കൊളമ്പോ ടെസ്റ്റില്‍ 70 റണ്‍സ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി. ബംഗ്ലാദേശിന്‍റെ ഷക്കീബ് അല്‍ ഹസനെ പിന്തള്ളിയാണ് 438 പോയിന്റുകളോടെ ജഡേജ ഒന്നാമതെത്തിയത്.

Updated: Aug 9, 2017, 10:26 AM IST
രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമന്‍

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ കൊളമ്പോ ടെസ്റ്റില്‍ 70 റണ്‍സ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി. ബംഗ്ലാദേശിന്‍റെ ഷക്കീബ് അല്‍ ഹസനെ പിന്തള്ളിയാണ് 438 പോയിന്റുകളോടെ ജഡേജ ഒന്നാമതെത്തിയത്.

ഷക്കീബിന് 431 പോയിന്റുകളാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ആര്‍. അശ്വിന് 418 പോയിന്റുണ്ട്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം കാഴ്ച വെച്ച ജഡേജ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് ജഡേജ കളിയിലെ കേമനാകുന്നത്.

അതേസമയം മോശം പെരുമാറ്റത്തെ തുടര്‍ന്ന് അടുത്ത ടെസ്റ്റില്‍ നിന്ന് ജഡേജയെ വിലക്കിയിട്ടുണ്ട്. പ്രത്യക്ഷമല്ലാത്ത രീതിയില്‍ ഐ.സി.സിയെ പരിഹസിച്ചാണ് ജഡേജ ട്വീറ്റ് ചെയ്തത്. ഞാന്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചപ്പോഴെക്കും ലോകത്തുള്ളവരെല്ലാം ചീത്തയായിപ്പോയി എന്നായിരുന്നു ജഡേജുയുടെ ട്വീറ്റ്. കഴിഞ്ഞ ഇരുപത്തിനാല് മാസത്തിനുള്ളില്‍ ആറ് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജഡേജക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. കൊളംബോ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചായ ജഡേജ ട്രോഫി കൈയില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.