4 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

എഴുപ്പത്തിഒന്നാമത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ 4 പേര്‍ പുതുമുഖങ്ങളാണ്. ഷിബിന്‍ ലാല്‍, അനന്തു മുരളി, നെറ്റോ ബെന്നീ, ഫിറോസ് എന്നീ താരങ്ങളെ ഒഴിവാക്കിയാണ് പരിശീലകനായ വി.പി ഷാജി ഇരുപതംഗ ടീമിനെ പ്രഖ്യാപിച്ചത്. 

Last Updated : Mar 8, 2017, 06:44 PM IST
4 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: എഴുപ്പത്തിഒന്നാമത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ 4 പേര്‍ പുതുമുഖങ്ങളാണ്. ഷിബിന്‍ ലാല്‍, അനന്തു മുരളി, നെറ്റോ ബെന്നീ, ഫിറോസ് എന്നീ താരങ്ങളെ ഒഴിവാക്കിയാണ് പരിശീലകനായ വി.പി ഷാജി ഇരുപതംഗ ടീമിനെ പ്രഖ്യാപിച്ചത്. 

റെയില്‍വേക്ക് എതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. സന്തോഷ് ട്രോഫിയില്‍ ആറാമത് കിരീടം തേടി ശക്തമായ യുവനിരയെയാണ് കെഎഫ്എ ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ മഹാരാഷ്ട്ര, മിസോറാം, പഞ്ചാബ്, എന്നിവരാണ് കേരളത്തിന്‍റെ മറ്റ് എതിരാളികള്‍.

കേരള ടീം: മിഥുന്‍. വി, അജ്മല്‍, എസ്. മെല്‍ബിന്‍, എം. നജേഷ്, എസ്. രാഹുല്‍, വി രാജ്, നൗഷാദ്, ശ്രീരാഗ്, സീസന്‍, ഷെറിന്‍ സാം, മുഹമ്മദ് പരോക്കോട്ടില്‍, ജിഷ്ണു ബാലകൃഷ്ണന്‍, നിഷോണ്‍ സേവ്യര്‍, ജിജോ ജോസഫ്, അസറുദ്ദീന്‍, ഉസ്മാന്‍, ജോബി ജസ്റ്റിന്‍, എല്‍ദോസ് ജോര്‍ജ്, ജിപ്‌സണ്‍, സഹല്‍ അബ്ദുള്‍ സമദ്.

Trending News