ശശാങ്ക് മനോഹർ ബി.സി.സി.ഐ പ്രസിഡന്റ്‌-ഐ.സി.സി ചെയർമാൻ സ്ഥാനങ്ങൾ രാജി വെച്ചു

സ്ഥാനമേറ്റ് ഏതാനും മാസങ്ങൾ കഴിയും മുൻപേ  ബി .സി സി ഐ പ്രസിഡന്റ്‌ ശശാങ്ക് മനോഹർ സ്ഥാനമൊഴിഞ്ഞു.മുൻ പ്രസിഡന്റ് ജഗ്മോഹൻ ഡാൽമിയയുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ വര്ഷം ഒക്ടോബറിലാണ് മനോഹർ ബി .സി .സി ഐ പ്രസിഡന്റായത്.ബി .സി .സി ഐ പ്രസിഡന്റ്‌ സ്ഥാനത്തിൽ രണ്ടാമൂഴമായിരുന്നു ശശാങ്ക് മനോഹരിന്റെത്.ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൌൺസിൽ ചെയർ മാൻ സ്ഥാനവും മനോഹർ ഇന്ന് രാജി വെച്ചിട്ടുണ്ട് .

Last Updated : May 10, 2016, 05:59 PM IST
ശശാങ്ക് മനോഹർ ബി.സി.സി.ഐ പ്രസിഡന്റ്‌-ഐ.സി.സി ചെയർമാൻ സ്ഥാനങ്ങൾ   രാജി വെച്ചു

ന്യൂഡൽഹി:സ്ഥാനമേറ്റ് ഏതാനും മാസങ്ങൾ കഴിയും മുൻപേ  ബി .സി സി ഐ പ്രസിഡന്റ്‌ ശശാങ്ക് മനോഹർ സ്ഥാനമൊഴിഞ്ഞു.മുൻ പ്രസിഡന്റ് ജഗ്മോഹൻ ഡാൽമിയയുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ വര്ഷം ഒക്ടോബറിലാണ് മനോഹർ ബി .സി .സി ഐ പ്രസിഡന്റായത്.ബി .സി .സി ഐ പ്രസിഡന്റ്‌ സ്ഥാനത്തിൽ രണ്ടാമൂഴമായിരുന്നു ശശാങ്ക് മനോഹരിന്റെത്.ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൌൺസിൽ ചെയർ മാൻ സ്ഥാനവും മനോഹർ ഇന്ന് രാജി വെച്ചിട്ടുണ്ട് .

വരാനിരിക്കുന്ന ഐ.സി .സി ചെയർമാൻ സ്ഥാനത്തേക്കുള്ള ഇലക്ഷൻ മുന്നില് കണ്ടാണ്‌ ശശാങ്ക് മനോഹർ രാജി വെച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈയടുത്ത് ഇന്റർനാഷനൽ ക്രിക്കറ്റ്‌ കൌൺസിൽ (ഐ .സി .സി) ദുബായിൽ ചേർന്ന മീറ്റിങ്ങിൽ  ചില പുതിയ നിയമങ്ങൾ പാസാക്കിയിരുന്നു.ഐ .സി .സി ചെയർ മാൻ സ്ഥാനം വഹിക്കുന്ന ആൾ മറ്റൊരു അംഗ രാജ്യത്തിന്റെയും ക്രിക്കറ്റ്‌ ബോർഡുകളിൽ സ്ഥാനം വഹിക്കുന്നവർ ആകരുത് എന്നും സ്വതന്ത്ര വ്യക്തികൾ ആയിരിക്കണം എന്നുമായിരുന്നു   നിയമം  .ഇതിനെ തുടർന്നാണ്‌  മനോഹർ രണ്ട്  സ്ഥാനം ഒഴിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ 

ഐ .സി .സി യുടെ പുതിയ ചെയർമാനെ ഈ മാസം രഹസ്യ ബാലറ്റ് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കും. കഴിഞ്ഞ വർഷം നവംബറിൽ  എൻ .ശ്രീനിവാസന്റെ പിൻഗാമിയായാണ് മനോഹർ ഐ .സി .സി ചെയർമാൻ ആയത്. മെയിൽ നടക്കുന്ന ഇലക്ഷനിൽ വിജയിച്ചാൽ ഐ സി .സി യുടെ ചരിത്രത്തിലെ ആദ്യ സ്വാതന്ത്ര്യ ചെയർ മാൻ ആവും ശശാങ്ക് മനോഹർ 

Trending News