ലാ ലിഗ ചരിത്രമാകുന്നു; തത്സമയ സംപ്രേക്ഷണം ഇനി ഫെയ്‌സ്ബുക്കിലൂടെ

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗുകളിലൊന്നായ സ്പാനിഷ് ലാ ലിഗ ഇനി മുതല്‍ ഫെയ്‌സ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. 

Last Updated : Aug 14, 2018, 06:39 PM IST
ലാ ലിഗ ചരിത്രമാകുന്നു; തത്സമയ സംപ്രേക്ഷണം ഇനി ഫെയ്‌സ്ബുക്കിലൂടെ

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗുകളിലൊന്നായ സ്പാനിഷ് ലാ ലിഗ ഇനി മുതല്‍ ഫെയ്‌സ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. 

ഇന്ത്യ ഉള്‍പ്പെടെ എട്ട് ഏഷ്യന്‍ രാജ്യങ്ങളുടെ സംപ്രേക്ഷണാവകാശമാണ് സോഷ്യല്‍മീഡിയ വമ്പന്‍മാരായ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. 

ഫേസ്ബൂക്കിലൂടെ മാത്രമായിരിക്കും തത്സമയം സംപ്രേക്ഷണമെന്നതും മറ്റൊരു പ്രത്യേകതയാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു യൂറോപ്യന്‍ ലീഗ് മത്സരം ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

ലാ ലിഗ മൂന്ന് സീസണുകളിലായാണ് ഫെയ്‌സ്ബുക്ക് വഴി ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുക. തത്സമയ സംപ്രേക്ഷണത്തോടൊപ്പം മത്സരത്തിന്‍റെ പ്രീമാച്ച് പോസ്റ്റ് മാച്ച് വിശകലനങ്ങളും ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തും.

ഇതുവരെ സോണി നെറ്റ് വര്‍ക്കിന് സ്വന്തമായിരുന്ന ലാ ലിഗയുടെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം ഭീമന്‍ തുക നല്‍കി ഫെയ്‌സ്ബുക്ക് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍, ഇറ്റാലിയന്‍ ലീഗിന്‍റെ സംപ്രേഷണം സോണി സ്വന്തമാക്കി.

ഇന്ത്യയ്ക്ക് പുറമേ, ഭൂട്ടാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, മാലീദ്വീപ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് തന്നെയാണ് ഇത്തവണ ലാ ലിഗ സംപ്രേക്ഷണം ചെയ്യുക. 

എന്നാല്‍, ഇതിന് മികച്ച സിഗ്‌നലുള്ള ഇന്‍റര്‍നെറ്റ് വേണമെന്നതിനാല്‍ ആരാധക ഗ്രൂപ്പുകളില്‍ പ്രതിഷേധം ശക്തമാണ്. change.org എന്ന വെബ്‌സൈറ്റില്‍ ഇതിനായി ഒപ്പുശേഖരണവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ 

സ്‌പെയിനിലെ ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ലാലിഗയുടെ 88മത്തെ സീസണാണ് നിലവില്‍ തുടങ്ങാന്‍ പോകുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 17ന് ആരംഭിക്കുന്ന ലീഗ് 2019 മെയിലാണ് അവസാനിക്കുക.

 

 

Trending News