ട്വന്റി-ട്വന്റി: ടോസിലെ ആശയക്കുഴപ്പം നീക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ വീഡിയോ ക്ലിപ്പ്

ഇന്ത്യയ്ക്കെതിരെ കൊളംബോയില്‍ നടന്ന ഏക ട്വന്റി-ട്വന്റിയും തോറ്റതോടെ, മത്സരത്തിന് ശേഷം പുറത്തിറങ്ങിയ  ടോസ് പിഴവ് ചര്‍ച്ചാ വിഷയമായി. എന്നാല്‍,  ടോസിലെ ആശയക്കുഴപ്പം നീക്കിക്കൊണ്ടുള്ള വീഡിയോ ക്ലിപ്പ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്‌ ട്വീറ്റിലൂടെ പുറത്തു വിട്ടു. 

Last Updated : Sep 9, 2017, 06:52 PM IST
ട്വന്റി-ട്വന്റി: ടോസിലെ ആശയക്കുഴപ്പം നീക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ വീഡിയോ ക്ലിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ കൊളംബോയില്‍ നടന്ന ഏക ട്വന്റി-ട്വന്റിയും തോറ്റതോടെ, മത്സരത്തിന് ശേഷം പുറത്തിറങ്ങിയ  ടോസ് പിഴവ് ചര്‍ച്ചാ വിഷയമായി. എന്നാല്‍,  ടോസിലെ ആശയക്കുഴപ്പം നീക്കിക്കൊണ്ടുള്ള വീഡിയോ ക്ലിപ്പ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്‌ ട്വീറ്റിലൂടെ പുറത്തു വിട്ടു. 

''മാച്ച് റഫറി ആന്റി പൈക്രോഫ്റ്റിന് തെറ്റ് പറ്റിയില്ല, അദ്ദേഹം ഹെഡ്സ് ഇന്ത്യ എന്നു തന്നെയാണ് പറഞ്ഞത്' ബോര്‍ഡ്‌ ട്വീറ്റില്‍ വ്യക്തമാക്കി. എന്നാല്‍, വീഡിയോ ക്ലിപ്പ് പുറത്തുവിട്ടെങ്കിലും ടോസിലെ ആശയക്കുഴപ്പം ഇപ്പോഴും പൂര്‍ണമായും നീങ്ങിയിട്ടില്ല.

ടോസ് നഷ്ടപെട്ട ശേഷം ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ദില്‍ഷന്‍ മുനവീരയുടെ അര്‍ദ്ധസെഞ്ച്വറിയും, ആശാന്‍ പ്രിയഞ്ജന്‍റെ 40 റണ്‍സിന്‍റെ ബലത്തില്‍  ഉയര്‍ത്തിയ 171 റണ്‍സെന്ന വിജയലക്ഷ്യം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(82)യുടെയും മനിഷ് പാണ്ഡെ(51)യുടെയും അര്‍ദ്ധസെഞ്ച്വറി മികവില്‍ നാലു പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. നേരത്തെ, ടെസ്റ്റ് 3-0ത്തിനും, ഏകദിനം 5-0ത്തിനും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 

 

 

Trending News