സുധീറിനെ എടുത്തുയർത്തി ലങ്കന്‍ ആരാധകന്‍; ചിത്രം വൈറല്‍

ശ്രീലങ്കയുമായുള്ള ബംഗ്ലാദേശിന്‍റെ അവസാന ലീഗ് മത്സരത്തിൽ ലങ്കയെ തോല്‍പ്പിച്ചതിനുശേഷം ബംഗ്ലാ താരങ്ങൾ നടത്തിയ പ്രവൃത്തികൾ ലങ്കൻ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഈ ഒരൊറ്റ കാരണംകൊണ്ട്  ടീം ഇന്ത്യക്ക് അമ്പരിപ്പിക്കുന്ന പിന്തുണയാണ് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നിന്ന് ലഭിച്ചത്. ബംഗ്ലാദേശിന്‍റെ പരാജയം കാണുന്നതിനായി ലങ്കക്കാർ ഒന്നാകെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

Last Updated : Mar 19, 2018, 09:01 PM IST

അവസാന ഓവറിലെ അവസാന പന്തിൽ കാർത്തിക് സിക്‌സറടിച്ച് ജയം സമ്മാനിച്ചപ്പോൾ ലങ്കൻ ആരാധകരാണ് ആവേശത്താൽ മൈതാനത്തേക്ക് ആദ്യം ഓടിയെത്തിയത്. അങ്ങനെയെത്തിയവരുടെ കൂട്ടത്തില്‍ ഒരു ലങ്കന്‍ ആരാധകന്‍ സുധീര്‍ ഗൗതം എന്ന ഇന്ത്യന്‍ ആരാധകനെ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നാട്ടിലായാലും വിദേശത്തായാലും ഇന്ത്യൻ ടീമിനൊപ്പം സഞ്ചരിക്കുന്ന ആരാധകനാണ് സുധീർ ഗൗതം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെയും ഏറ്റവും വലിയ ആരാധകനാണിയാള്‍. ദേഹമാകെ ത്രിവർണം പൂശി സച്ചിന്‍റെ ജഴ്‌സി നമ്പറായ 10 അണിഞ്ഞ്‌ വലിയൊരു ത്രിവർണ പതാകയുമായി ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ ഗ്യാലറിയിൽ സുധീർ ഗൗതവുമുണ്ടാകും.

ഇന്നലെ നടന്ന നിദാഹാസ് ട്രോഫി ഫൈനലിലും കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ സുധീര്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ വിജയം ശ്രീലങ്കന്‍ ആരാധകന്‍ നെഞ്ചേറ്റുകയായിരുന്നു. സുധീറിനെ എടുത്തുയര്‍ത്തിയാണ് അയാള്‍ തന്‍റെ സന്തോഷം പങ്കുവെച്ചത്.

രോഹിത് ശർമയാണ് ചിത്രം ട്വിറ്റെറിലൂടെ പങ്കുവെച്ചത്. നിമിഷങ്ങൾകൊണ്ട് ചിത്രം വൈറലാകുകയും ചെയ്തു. കഴിഞ്ഞ രാത്രിയിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണിതെന്ന് രോഹിത് ട്വീറ്റ് ചെയ്തു.

Trending News