VIDEO: ഹോട്ടല്‍ ജീവനക്കാരോടൊപ്പം തെരുവില്‍ ക്രിക്കറ്റ്‌ കളിച്ച് സച്ചിന്‍

  

Updated: Apr 17, 2018, 01:52 PM IST
VIDEO: ഹോട്ടല്‍ ജീവനക്കാരോടൊപ്പം തെരുവില്‍ ക്രിക്കറ്റ്‌ കളിച്ച് സച്ചിന്‍

മുംബൈ: യുവാക്കളോടൊപ്പം മുംബൈയുടെ തെരുവില്‍ ക്രിക്കറ്റ് കളിച്ച് ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.  സച്ചിന്‍റെ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നതാണ് ഒരിക്കല്‍ക്കൂടി അദ്ദേഹം തെരുവില്‍ ഒന്ന് കളിച്ചുകാണാന്‍. അങ്ങനെ ഒരവസരമാണ് ഞായറാഴ്ച്ച ആരാധകര്‍ക്ക് വീണു കിട്ടിയത്.  

ഗലി ക്രിക്കറ്ററായി വളര്‍ന്ന സച്ചിനെ സംബന്ധിച്ച് തെരുവില്‍ ക്രിക്കറ്റ് കളിക്കുന്നത് പുതുമ അല്ലെങ്കിലും സച്ചിന്‍ തെരുവില്‍ കളിക്കുന്ന വീഡിയോ ആരാധകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ക്രിക്കറ്റ് ലോകത്ത് ഐപിഎല്‍ ആവേശം കൊഴുക്കുമ്പോഴും സച്ചിന്‍ ലീഗുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളിലും ഭാഗമല്ല. ക്രിക്കറ്റ് ഫീല്‍ഡില്‍ ഇല്ലെങ്കിലും സച്ചിന്‍ മുംബൈയുടെ തെരുവിലുണ്ടെന്ന കാഴ്ചയാണ് ഈ വീഡിയോ കാണിച്ചുതരുന്നത്.

ഞായറാഴ്ച രാത്രി മുംബൈയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിന്‍ റോഡില്‍ കുറച്ച് കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നത് കാണാനിടയായി. അതുകണ്ട സച്ചിന് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കാറില്‍ നിന്നിറങ്ങിയ സച്ചിന്‍ കുറച്ചു സമയം അവരോടൊപ്പം കളിച്ചു. ആ കുട്ടികളെല്ലാം ഹോട്ടല്‍ ജീവനക്കാരായിരുന്നു.  തങ്ങളുടെ പണികഴിഞ്ഞ് അവര്‍ റോഡില്‍ ക്രിക്കറ്റ്‌ കളിക്കുകയായിരുന്നു.  

വീഡിയോ കാണാം:

&

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close