Video: ഗോള്‍ കീപ്പറിന്‍റെ വിസ്മയ ഗോള്‍!

പൊസിഷന്‍ തെറ്റി നില്‍ക്കുകയായിരുന്ന സന്ധുവിന് പന്ത് തട്ടിയകറ്റാനാകാതെ വന്നതാണ് പന്ത് കോര്‍ട്ടിലെത്താന്‍ കാരണമായത്

Last Updated : Nov 18, 2018, 10:27 AM IST
Video: ഗോള്‍ കീപ്പറിന്‍റെ വിസ്മയ ഗോള്‍!

ഫുട്ബോള്‍ ചരിത്രത്തിലാദ്യമായാണ് ജോര്‍ദാനെതിരെ ഇന്ത്യ ഇന്നലെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍, മത്സരത്തില്‍ ഇന്ത്യ ലീഡ് വഴങ്ങാന്‍ കാരണം ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സി൦ഗ് സന്ധുവിന് പറ്റിയ ഒരു അബദ്ധമാണ്.

ജോര്‍ദാന്‍ ഗോള്‍ കീപ്പര്‍ അമേര്‍ ഷാഫിയുടെ കിക്കാണ് ഗോളില്‍ അവസാനിച്ചത്. ജോര്‍ദാന്‍റെ ബോക്‌സില്‍ നിന്നടിച്ച പന്ത് സന്ധുവിന്‍റെ മുന്നില്‍ കുത്തിയുയര്‍ന്ന് വലയിലേക്ക് കുതിയ്ക്കുകയായിരുന്നു. 

പൊസിഷന്‍ തെറ്റി നില്‍ക്കുകയായിരുന്ന സന്ധുവിന് പന്ത് തട്ടിയകറ്റാനാകാതെ വന്നതാണ് പന്ത് കോര്‍ട്ടിലെത്താന്‍ കാരണമായത്. അങ്ങനെ ഗോള്‍കീപ്പര്‍ ഗോള്‍ നേടുക എന്ന അപൂര്‍വ്വ സംഭവം ഇന്നലെ ഇന്ത്യ ജോര്‍ദാന്‍ മത്സരത്തില്‍ നടന്നു. 

ജോര്‍ദാന്‍ കീപ്പര്‍ ഷാഫിയുടെ കരിയറിലെ രണ്ടാം ഗോളാണിത്. മുമ്പ് അല്‍ വെഹ്ദാത്തിന് വേണ്ടി കളിക്കുമ്പോഴും ഷാഫി ഗോള്‍ നേടിയിട്ടുണ്ട്.

Trending News