Video: ഗോളിയല്ല, പെനാൽറ്റി രക്ഷപ്പെടുത്തിയ നായയാണ് താരം!

തിങ്കളാഴ്ച മുതലാണ് കൗതുകമുണര്‍ത്തുന്ന ഈ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

Last Updated : Nov 23, 2018, 10:45 AM IST
Video: ഗോളിയല്ല, പെനാൽറ്റി രക്ഷപ്പെടുത്തിയ നായയാണ് താരം!

ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഒരു പെനാല്‍റ്റിയ്ക്ക് വലിയ വിലയാണ് കളിക്കാര്‍ക്കിടയിലുള്ളത്. അതുപോലെ തന്നെ പെനാൽറ്റി തടഞ്ഞിടുന്ന ഗോൾ കീപ്പർമാർ സൂപ്പർതാരമായി ആഘോഷിക്കപ്പെടുന്ന കാല൦ കൂടിയാണിത്.  

എന്നാല്‍, ഇവിടെ പെനാല്‍റ്റിയില്‍ നിന്നുള്ള ഉറച്ച ഗോള്‍ രക്ഷപ്പെടുത്തി താരമായിരിക്കുന്നത് ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട ഒരു നായയാണ്. പന്തിന്‍റെ ചലനം മനസിലാക്കാൻ ഗോളി പരാജയപ്പെട്ടപ്പോൾ ആ പെനാൽറ്റി രക്ഷപ്പെടുത്തി നായ താരമാകുകയായിരുന്നു.

മത്സരം കാണാനെത്തിയവരില്‍ ഒരാള്‍  പകര്‍ത്തിയ ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്തയില്‍ മത്സരത്തെക്കുറിച്ചോ ടീമുകളെയോക്കുറിച്ചോ വ്യക്തമാക്കിയിട്ടില്ല. 

തിങ്കളാഴ്ച മുതലാണ് കൗതുകമുണര്‍ത്തുന്ന ഈ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പെനാല്‍റ്റി തടയാന്‍ ഗോള്‍ കീപ്പര്‍ പോസ്റ്റിന്‍റെ വലതുമൂലയിലേക്ക് ചാടിയപ്പോള്‍ പന്ത് പോയത് പോസ്റ്റിന്‍റെ ഇടത് മൂലയിലേക്കാണ്. 

കൃത്യസമയത്ത് പോസ്റ്റിന്‍റെ ഇടതു മൂലയിലെത്തിയ നായയുടെ ദേഹത്തു തട്ടി പന്ത് പുറത്തേക്ക് പോകുകയായിരുന്നു.  പന്ത് പുറത്തേക്ക് പോയെങ്കിലും പന്തിന്‍റെ വേഗത കാരണം നായ വലയ്ക്കകത്തേക്ക് പോയി.

നായ പെനാല്‍റ്റി രക്ഷപ്പെടുത്തിയതിനു ശേഷം റഫറിയെ കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്ന താരങ്ങളെയും വീഡിയോയില്‍ കാണാം. 
 

Trending News