വമ്പന്‍ ഓഫറുകളുമായി എയര്‍ടെല്‍!

Last Updated : Nov 6, 2017, 07:14 PM IST
വമ്പന്‍ ഓഫറുകളുമായി എയര്‍ടെല്‍!

ടെലികോം ലോകത്തെ വമ്പന്‍മാരായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 3,999 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍ സേവനവും, 300 ജിബി 4ജി ഡേറ്റയും ലഭിക്കുന്ന ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 360 ദിവസമാണ് ഈ പ്ലാനിന്‍റെ കാലാവധി.

300 ജിബി 4ജി ഡേറ്റ ഉപയോഗിക്കുന്നതിന് പരിധിയില്ല. ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ ഡേറ്റയും ഒരു ദിവസം വേണമെങ്കില്‍ ഉപയോഗിക്കാം അല്ലെങ്കില്‍ കാലാവധി തീരുന്നത് വരെ ഉപയോഗിക്കാം. ഒപ്പം പ്രതിദിനം 100 എസ്എംഎസുകളും അയക്കാം.

349 രൂപയുടെ പ്ലാനിലും എയര്‍ടെല്‍ മാറ്റം വരുത്തിയിട്ടുണ്ട്. അൺലിമിറ്റഡ് കോളുകളും ഒപ്പം 28 ജിബി ഡാറ്റയും ലഭിക്കുന്ന ഈ പ്ലാനിൽ ഡേറ്റയുടെ പ്രതിദിന പരിധി ഒരു ജി ബി ആയിരുന്നത് 1.5 ജിബി ആയി ഉയര്‍ത്തി, ഒപ്പം ദിവസവും 100 എസ്എംഎസും അയക്കാം. 28 ദിവസം തന്നെയാണ് പ്ലാനിന്‍റെ കാലാവധി.

Trending News