Vodafone Plan: 75GB അധിക ഡാറ്റ, അടിപൊളി പ്ലാനുമായി വോഡഫോൺ

5G സേവനങ്ങൾ ഉടൻ ആരംഭിക്കുന്ന വോഡഫോൺ ഐഡിയ, ഈ ഉത്സവ സീസണിൽ, തങ്ങളുടെ ഉപയോക്താക്കൾക്കായി ഒരു അടിപൊളി പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 01:50 PM IST
  • ഇന്ന് ഉപയോക്താക്കൾക്ക് ഡാറ്റയുടെ ഉപയോഗം വളരെ കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ടാണ് വോഡഫോൺ ഐഡിയ ഒരു അടിപൊളി ഓഫറുമായി എത്തിയിരിയ്ക്കുന്നത്
Vodafone Plan: 75GB അധിക ഡാറ്റ, അടിപൊളി പ്ലാനുമായി വോഡഫോൺ

Vodafone Plan: 5G സേവനങ്ങൾ ഉടൻ ആരംഭിക്കുന്ന വോഡഫോൺ ഐഡിയ, ഈ ഉത്സവ സീസണിൽ, തങ്ങളുടെ ഉപയോക്താക്കൾക്കായി ഒരു അടിപൊളി പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്. 

ഇന്ന്  ഉപയോക്താക്കൾക്ക്  ഡാറ്റയുടെ  ഉപയോഗം വളരെ കൂടുതലാണ്.  ഇത് മുന്നില്‍ക്കണ്ടാണ്  വോഡഫോൺ ഐഡിയ ഒരു അടിപൊളി ഓഫറുമായി എത്തിയിരിയ്ക്കുന്നത്. അതായത്,  75GB അധിക ഡാറ്റയാണ് കമ്പനി  ഉപയോക്താക്കൾക്ക് നല്‍കുന്നത്. വോഡഫോൺ ഐഡിയ നല്‍കുന്ന ഈ  അടിപൊളി പ്ലാൻ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ഇന്ന് തന്നെ ഇത്  വാങ്ങുക.  കാരണം ഈ പ്ലാൻ വാങ്ങാനുള്ള അവസാന തീയതി ഇന്നാണ്.

Also Read:  ATM Rule: SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, PIN നമ്പര്‍ മാത്രം നല്‍കിയാല്‍ പണം ലഭിക്കില്ല

അതായത്,  വോഡഫോൺ ഐഡിയ  നല്‍കുന്ന ഈ ഓഫര്‍   3,099, 1,449 ഡാറ്റ പ്ലാനുകൾക്കൊപ്പമാണ് ലഭിക്കുക. കമ്പനി നല്‍കുന്ന ഈ ഓഫര്‍ ഇന്ന് അതായത് ഒക്ടോബര്‍ 6 വളരെ മാത്രമാണ് ലഭിക്കുക. ഈ ഓഫറിന് കീഴില്‍ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗ്, ദിവസേന 2 ജിബി ഡാറ്റ, കൂടാതെ സൗജന്യ ഡിസ്നി ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും

Also Read:  ഡിലീറ്റ് ചെയ്ത വാട്സാപ്പ് സന്ദേശങ്ങൾ വായിക്കാൻ ഏറ്റവും ഏളുപ്പ വഴി ഇതാണ്

3,099 Plan: ഈ പ്ലാൻ 365 ദിവസത്തേക്ക് സാധുതയുള്ളതാണ്. ഈ പ്ലാൻ ദിവസേന  2 ജിബി ഡാറ്റയ്ക്ക് പുറമേ 75 ജിബി അധിക ഡാറ്റയും നൽകുന്നു. കൂടാതെ, അൺലിമിറ്റഡ് കോളിംഗും സൗജന്യ ഡിസ്നി ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. കൂടാതെ, നിങ്ങൾക്ക് പ്രതിദിനം 100 സൗജന്യ SMS വരെ അയയ്‌ക്കാനും കഴിയും.  

ഇതുകൂടാതെ,  ഉപയോക്താക്കൾക്ക്  ചില അധിക ആനുകൂല്യങ്ങളും ലഭിക്കും. അതായത്,  
12am-6am വരെ അൺലിമിറ്റഡ് ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, 2GB വരെയുള്ള 'ഡാറ്റ ഡിലൈറ്റ്', Vi Movies, TV VIP എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസ് എന്നിവ  ഈ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

1,449 Plan: ഈ പ്ലാനിന് 180 ദിവസത്തേക്ക് സാധുതയുണ്ട്.  ഈ പ്ലാനിന് കീഴിൽ നിങ്ങൾക്ക് 1.5GB പ്രതിദിന ഡാറ്റയും  50GB അധിക ഡാറ്റയും ലഭിക്കും. ഈ പ്ലനിലും  നിങ്ങള്‍ക്ക് ഒരു ദിവസം 100 സൗജന്യ എസ്എംഎസ് അയയ്ക്കാം. ഇത് കൂടാതെയുള്ള ആനുകൂല്യങ്ങള്‍ 3,099 പ്ലാനിന്  സമാനമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News