നോക്കിയ 6 നും നോക്കിയ 8 നും കിടിലന്‍ ഓഫറുമായി ആമസോണ്‍!

ജനുവരി 8 മുതല്‍ 12 വരെ അഞ്ച് ദിവസത്തേക്കാണ് ആമസോണ്‍ രണ്ട് സ്മാര്‍ട്ട്‌ ഫോണുകള്‍ക്കും ഡിസ്കൌണ്ട് എര്‍പ്പെടുത്തിയിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപഭോക്താക്കള്‍ക്ക് 1,500 രൂപയുടെ പ്രത്യേക ഡിസ്കൌണ്ടും ലഭിക്കും

Last Updated : Jan 8, 2018, 05:26 PM IST
നോക്കിയ 6 നും നോക്കിയ 8 നും  കിടിലന്‍ ഓഫറുമായി ആമസോണ്‍!

ജനുവരി 8 മുതല്‍ 12 വരെ അഞ്ച് ദിവസത്തേക്കാണ് ആമസോണ്‍ രണ്ട് സ്മാര്‍ട്ട്‌ ഫോണുകള്‍ക്കും ഡിസ്കൌണ്ട് എര്‍പ്പെടുത്തിയിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപഭോക്താക്കള്‍ക്ക് 1,500 രൂപയുടെ പ്രത്യേക ഡിസ്കൌണ്ടും ലഭിക്കും

2017 ജൂണില്‍ 17,199 രൂപക്ക് പുറത്തിറക്കിയ നോക്കിയ 6 , 3000 രൂപയുടെ  ഡിസ്കൌണ്ടോടു കൂടി  14,199 രൂപക്ക് ലഭ്യമാക്കും. എക്സ്ചേഞ്ച് ഓഫറോട് കൂടി 12,799 രൂപക്കു ലഭ്യമാകുന്ന നോക്കിയ 6 സ്മാര്‍ട്ട്‌ ഫോണ്‍ പ്രതിമാസം 675 രൂപക്ക് ഇഎംഐയിലും ലഭ്യമാണ്.

കമ്പനിയുടെ സ്മാര്‍ട്ട്‌ ഫോണുകളില്‍ പ്രധാനിയായ നോക്കിയ 8  ആവട്ടെ , 2000 രൂപയുടെ ഡിസ്കൌണ്ടോട് കൂടി 34,999 രൂപക്കാണ് ലഭ്യമാകുന്നത്.  ആമസോണ്‍ പേ വഴി നോക്കിയ 8 വാങ്ങുന്ന ഉപഭോക്താവിന് 2000 രൂപയുടെ കാഷ്ബാക്ക് ലഭിക്കുമെന്നും അത് ജനുവരി 19 ന് മുന്‍പായി ഉപഭോക്താവിന്‍റെ അക്കൗണ്ടില്‍ തിരികെത്തുമെന്നും കമ്പനി വ്യക്തമാക്കി. എക്സ്ചേഞ്ച് ഓഫര്‍ വഴി 15,468 രൂപക്കാണ് നോക്കിയ 8 ലഭ്യമാക്കുന്നത്..

കമ്പനിയുടെ ആന്‍ഡ്രോയ്ഡ് ഓറിയോ അപ്ഡേറ്റുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ ഫോണ്‍ ആണ് നോക്കിയ 8. നോക്കിയ 6, നോക്കിയ 5, നോക്കിയ 3, നോക്കിയ 2 എന്നിവയിലും ഈ വര്‍ഷത്തോടെ ഓറിയോ അപ്ഡേറ്റ് ലഭ്യമാക്കും. 

Trending News