ഓഫറുകളുടെ പൂക്കാലമൊരുക്കി ആമസോണ്‍ പ്രൈം ഡേ സെയില്‍ 16 മുതല്‍

വണ്‍ പ്ലസ്‌ 6, വിവോ വി9, സാംസംഗ് ഗാലക്സി നോട്ട് 8, മോട്ടോ ജി6, ഹുവായ് പി20 പ്രൊ തുടങ്ങി മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ഓഫറുകളാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്.

Last Updated : Jul 14, 2018, 04:22 PM IST
ഓഫറുകളുടെ പൂക്കാലമൊരുക്കി ആമസോണ്‍ പ്രൈം ഡേ സെയില്‍ 16 മുതല്‍

പ്രൈം ഡേ വില്‍പ്പനയുമായി ആമസോണ്‍ വീണ്ടുമെത്തുന്നു. ജൂലൈ 16 മുതല്‍ ആരംഭിക്കുന്ന ഫ്ലാഷ് സെയില്‍ മൂന്നുദിവസം തുടരും.

സ്മാര്‍ട്ട്‌ ഫോണ്‍, ഇലക്ട്രോണിക്സ്‌‍, ഹോം ഫര്‍ണിച്ചറുകള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ വന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി ഒരുക്കുന്നത്.

വണ്‍ പ്ലസ്‌ 6, വിവോ വി9, സാംസംഗ് ഗാലക്സി നോട്ട് 8, മോട്ടോ ജി6, ഹുവായ് പി20 പ്രൊ തുടങ്ങി മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ഓഫറുകളാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്.

ആമസോണ്‍ ആപ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി ക്വിസ് മത്സരവും നടത്തുന്നുണ്ട്. വിജയികള്‍ക്ക് വണ്‍ പ്ലസ്‌ 6 സമ്മാനമായി നല്‍കും. അഞ്ച് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാവും ക്വിസ്.

Trending News