കാനഡയ്ക്ക് മുകളിലായി ദൃശ്യമായ അറോറ പ്രതിഭാസത്തിന്‍റെ വീഡിയോ പങ്ക് വെച്ച് നാസ

Last Updated : Sep 25, 2017, 07:44 PM IST
കാനഡയ്ക്ക് മുകളിലായി ദൃശ്യമായ അറോറ പ്രതിഭാസത്തിന്‍റെ വീഡിയോ പങ്ക് വെച്ച് നാസ

കാനഡയ്ക്ക് മുകളിലായി ദൃശ്യമായ അറോറ പ്രതിഭാസത്തിന്‍റെ വീഡിയോ പങ്ക് വെച്ച് നാസ. നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ബഹിരാകാശ സഞ്ചാരികള്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ട്വിറ്റെറിലൂടെയാണ് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ പുറത്തുവിട്ടത്.

ബഹിരാകാശ നിലയം കാലിഫോർണിയയുടെ തീരത്തിനു മുകളിലൂടെ നോർത്ത് ഡക്കോട്ടയിലേക്ക് നീങ്ങുന്നതിനിടയിലാണ് ദൃശ്യം പകര്‍ത്തിയത്.

ബഹിരാകാശ നിലയത്തിന്‍റെ പരിക്രമണ പാതയുടെ ഏറ്റവും ഉയർന്ന പോയിന്റിൽ നിന്ന് സെപ്തംബർ 15നാണ് അറോറ പ്രതിഭാസം പ്രതിഫലിച്ചത്. വീഡിയോയുടെ ഇടതുവശത്ത് അറോറയുടെ പ്രകാശ നിരകള്‍ വ്യക്തമായി കാണാം.

ബഹിരാകാശ നിലയത്തിൽ ജ്യോതിശാസ്ത്രജ്ഞന്മാർക്ക് വളരെ സാധാരണമായ പ്രതിഭാസമാണ് അറോറ ബൊറിയാലീസ് എക്സ്പെഡിഷന്‍ 53യുടെ ടീമംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ട്വീറ്റ് ചെയ്ത വീഡിയോ<

>

Trending News