റെഡ്മി, മോട്ടോ, പിക്സല്‍...ഫ്ലിപ്പ്കാര്‍ട്ടില്‍ കിടിലന്‍ ന്യൂഇയര്‍ വില്‍പ്പന!

ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന തുടക്കത്തില്‍ത്തന്നെ കിടിലനാക്കാന്‍ ഒരുങ്ങുകയാണ് ഫ്ലിപ്പ്കാര്‍ട്ട്. 

Updated: Jan 2, 2018, 06:26 PM IST
റെഡ്മി, മോട്ടോ, പിക്സല്‍...ഫ്ലിപ്പ്കാര്‍ട്ടില്‍ കിടിലന്‍ ന്യൂഇയര്‍ വില്‍പ്പന!

ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന തുടക്കത്തില്‍ത്തന്നെ കിടിലനാക്കാന്‍ ഒരുങ്ങുകയാണ് ഫ്ലിപ്പ്കാര്‍ട്ട്. ഈ വര്‍ഷത്തെ മൊബൈല്‍ ബൊണാന്‍സ വില്‍പ്പന ജനുവരി മൂന്നിന് ആരംഭിക്കും. ജനുവരി അഞ്ചു വരെയാണ് ന്യൂ ഇയര്‍ മൊബൈല്‍ ഫോണ്‍ ഓഫറുകള്‍. പുതിയതായി ഇറങ്ങുന്ന സാംസംഗ് മൊബൈല്‍ ഫോണും ഇക്കൂട്ടത്തില്‍ പെടും.

ടോപ്‌ സെല്ലേഴ്സ് ഓഫ് 2017, ഗ്രാബ് ഓര്‍ ഗോണ്‍, ക്രേസി ഓഫേഴ്സ് എന്നിങ്ങനെ മൂന്നു കാറ്റഗറികളിലാണ് ഓഫറുകള്‍ ഉള്ളത്. 

കഴിഞ്ഞ വര്‍ഷം ബെസ്റ്റ്സെല്ലറായിരുന്ന റെഡ്മി നോട്ട് 4, എം ഐ എ1, മോട്ടോ സി പ്ലസ് എന്നിവയാണ് ടോപ്‌ സെല്ലേഴ്സ് ഓഫ് 2017 വിഭാഗത്തിലെ പ്രധാന താരങ്ങള്‍. നാലു ജിബി റാം ഉള്ള റെഡ്മി നോട്ട് 4 ന്‍റെ വില 12,999 ല്‍ നിന്നും കുറഞ്ഞ് 10,999 ആയിട്ടുണ്ട്. ഷവോമി എം ഐ എ1(4GB/64GB)യുടെ വിലയാകട്ടെ ആയിരം രൂപ കുറഞ്ഞ്  12,999 രൂപയ്ക്ക് ലഭിക്കും. ഷവോമിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍  സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. മൂന്നാമത്തെ ഫോണായ മോട്ടോ സി പ്ലസ് (2GB) ആവട്ടെ ഇപ്പോള്‍ 5,999 രൂപയ്ക്ക് ലഭിക്കും. 

ഗ്രാബ് ഓര്‍ ഗോണ്‍ ഓഫറില്‍ വരുന്നത് ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ 2XL, പാനസോണിക് എല്യുഗ  A3 (3GB) എന്നിവയാണ്.  18,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറുകള്‍ ഇതില്‍ ലഭിക്കും. ഫ്ലാഷ് സെയില്‍ ആയിരിക്കും ഇത്. ഗൂഗിള്‍ പിക്സല്‍ 2 വിന്‍റെ വില 39,999ഉം  പിക്സല്‍ 2XL ന്‍റെ വില 52,999ഉം ആയിരിക്കും. ഇതില്‍ കുറയാനും സാദ്ധ്യതയുണ്ട്. പാനസോണിക് എല്യുഗ  A3 (3GB)യുടെ വില 6,999 രൂപയായിരിക്കും.

ക്രേസിയസ്റ്റ് ഓഫര്‍ ഓഫ് 2018 എന്ന് വിശേഷിപ്പിക്കുന്ന മോട്ടോ ജി 5 പ്ലസ്‌ (4GB) ന്‍റെ വില  9,999 രൂപയായിരിക്കും. ഈ വിഭാഗത്തില്‍ വരുന്ന മറ്റൊരു മികച്ച ഓപ്ഷനാണ് സാംസംഗ് ഗ്യാലക്സി എസ് 7. ഇത് 26,990 രൂപയ്ക്കായിരിക്കും ഇപ്പോള്‍ ലഭ്യമാവുക.

സാംസംഗിന്‍റെ പുതിയ ഗാലക്സി ഓണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്‌ഫോണും ജനുവരി മൂന്നിന് വില്പ്പനയ്ക്കെത്തുന്നുണ്ട്. ഇതിന് 9,999 രൂപയായിരിക്കും വില. 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close