ജിയോ പ്രീ-പെയ്ഡ് പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും; പുതിയ പ്ലാൻ ഇങ്ങനെ

 1,499 രൂപയുടെ പ്ലാനിനൊപ്പം അൺലിമിറ്റഡ് 5G ഡാറ്റയും 2GB/day ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും ഉപയോക്താവിന് ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 11:42 AM IST
  • 84 ദിവസത്തെ വാലിഡിറ്റിയുള്ള 1,099 രൂപയുടെ പ്ലാനാണിത്
  • നേരത്തെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലായിരുന്നു ഇത്തരം ഓഫറുകൾ ഉണ്ടായിരുന്നത്
  • പ്രീപെയ്ഡ് ബണ്ടിൽഡ് പ്ലാനിന്റെ ഭാഗമായി ഇതാദ്യമായാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ
ജിയോ പ്രീ-പെയ്ഡ് പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും; പുതിയ പ്ലാൻ ഇങ്ങനെ

റിലയൻസ് ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനോട് കൂടിയ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ചു. ആദ്യമായാണ് പ്രീപെയ്ഡ് പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നത്.ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ഫ്രീ സബ്‌സ്‌ക്രിപ്ഷ്ന്‍ കൂടി നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാൻ ജിയോ അവതരിപ്പിച്ചു. 84 ദിവസത്തെ വാലിഡിറ്റിയുള്ള 1,099 രൂപയുടെ പ്ലാനാണിത്. 

 1,499 രൂപയുടെ പ്ലാനിനൊപ്പം അൺലിമിറ്റഡ് 5G ഡാറ്റയും 2GB/day ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും ഉപയോക്താവിന് ലഭിക്കും. ഇത് പ്രതിവർഷ നിരക്കിലാണെങ്കിൽ 1788 രൂപയായിരിക്കും വരുന്നത്.  നിലവിൽ നെറ്റ്ഫ്ലിക്സിന്റെ (മൊബൈൽ) പ്ലാനിൻറെ പ്രതിമാസ നിരക്ക് 149 രൂപയാണ്.  ജിയോ പ്ലാനിമൊപ്പം ലഭിക്കുന്നത് 199 രൂപയുടെ ബേസ് പ്ലാനാണ്.

തങ്ങളുടെ ഉപയോക്താക്കൾക്ക് ലോകോത്തര സേവനങ്ങൾ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം Netflix ബണ്ടിലുകളുടെ സമാരംഭം കൊണ്ടു വരുന്നത് വഴി ജിയോ ഉപയോക്താക്കൾക്ക് കൂടുതൽ അടുപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ജിയോ  പ്ലാറ്റ്ഫോം സിഇഒ കിരൺ തോമസ് പറഞ്ഞു. “ജിയോയുമായുള്ള ഞങ്ങളുടെ ബന്ധം വിപുലീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് നെറ്റ്ഫ്ലിക്സ് APAC പാർട്ണർഷിപ്പിന്റെ വൈസ് പ്രസിഡന്റ് ടോണി സാമെക്‌സ്‌കോവ്‌സ്‌കി പറഞ്ഞു,

പ്രീപെയ്ഡ് ബണ്ടിൽഡ് പ്ലാനിന്റെ ഭാഗമായി ഇതാദ്യമായാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നത്.  നേരത്തെ ജിയോ പോസ്റ്റ് പെയ്ഡ്, ബ്രോഡ്ബാൻറ് പ്ലാനുകളിൽ ജിയോ ഇത്തരം ബണ്ടിൽ ഓഫറുകള്‍ ഒരുക്കിയിരുന്നു. ബ്രോഡ്ബാൻറ് പ്ലാനുകളിൽ ഒന്നിലധികം ഒടിടി പ്ലാനുകളായിരുന്നു ഉപയോക്താക്കള്‍ക്കായി നൽകിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News