ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! പച്ചയെ ഭയപ്പെടണമെന്ന് ഗൂഗിള്‍

പച്ചനിറത്തിലുള്ള പാഡ് ലോക്കും https:// ലിങ്കും കണ്ടാല്‍ ഒരു വെബ്സൈറ്റ് സുരക്ഷിതമാണ് എന്ന് കരുതുകയാണ് പതിവ്. 

Updated: Dec 1, 2018, 04:54 PM IST
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! പച്ചയെ ഭയപ്പെടണമെന്ന് ഗൂഗിള്‍

ഗൂഗിള്‍ സുരക്ഷയെ വെല്ലുവിളിച്ച്‌ വ്യാജ വെബ് സൈറ്റുകള്‍ ഇറങ്ങിയതായും പച്ച നിറത്തെ ഭയക്കണമെന്നും ഗൂഗിളിന്‍റെ മുന്നറിയിപ്പ് . 

പച്ചനിറത്തിലുള്ള പാഡ് ലോക്കും https:// ലിങ്കും കണ്ടാല്‍ ഒരു വെബ്സൈറ്റ് സുരക്ഷിതമാണ് എന്ന് കരുതുകയാണ് പതിവ്. 

എന്നാല്‍ പച്ച നിറത്തിലുള്ള പാഡ് ലോക്ക് കാണിച്ച്‌ ആള്‍ക്കാരെ പറ്റിക്കുന്ന കള്ളന്മാര്‍ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

എന്നാല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്ന നിരവധി വെബ്സൈറ്റുകള്‍ ഈ പാഡ് ലോക്ക് ചിഹ്നം ഉപയോഗിച്ച്‌ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫിഷ്ലാബ്സ് പറയുന്നത്.

ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ്, സഫാരി പോലുള്ള ബ്രൗസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളില്‍ ചില വെബ്സൈറ്റ് ലിങ്കുകളുടെ തുടക്കത്തില്‍ പച്ച പാഡ് ലോക്ക് ചിഹ്നം കാണാന്‍ സാധിക്കും.

അത്തരം വെബ്സൈറ്റ് ലിങ്കുകള്‍ തുടങ്ങുന്നത് https:// എന്നായിരിക്കും. വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും ഈ ചിഹ്നം പരിഗണിക്കാറുണ്ട്.

യഥാര്‍ഥത്തില്‍ പച്ച പാഡ്ലോക്ക് ചിഹ്നം വെബ്സൈറ്റിന്‍റെ സുരക്ഷിതത്വത്തെ കാണിക്കുന്നതല്ല. നിങ്ങളും വെബ്സൈറ്റും തമ്മിലുള്ള വിവര കൈമാറ്റം എന്‍ക്രിപ്റ്റഡ് ആണ് എന്നാണ് അത് അര്‍ഥമാക്കുന്നത്. 

അതായത് വെബ്സൈറ്റുകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന വിവരം മറ്റൊരാളും കാണുന്നില്ല എന്നര്‍ഥം. എന്നാല്‍ ഈ ചിഹ്നം ഉണ്ടെന്ന് കരുതി ആ വെബ്സൈറ്റ് വിശ്വാസയോഗ്യമാവണം എന്നില്ല. തട്ടിപ്പുകാര്‍ക്കും അത്തരം ഒരു വെബ്സൈറ്റ് നിര്‍മ്മിച്ചെടുക്കാം.

എങ്കിലും പാഡ് ലോക്ക് ചിഹ്നത്തിന്‍റെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല. രഹസ്യ പ്രധാനമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നുണ്ടെങ്കില്‍ ആ വെബ്സൈറ്റുകള്‍ എന്‍ക്രിപ്റ്റഡ് ആണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. 

ഉദാഹരണത്തിന് പണമിടപാടുകള്‍ ആവശ്യമായിവരുന്ന വെബ്സൈറ്റുകള്‍ എന്‍ക്രിപ്റ്റഡ് ആണെന്ന് തീര്‍ച്ചയായും ഉറപ്പുവരുത്തണം. വെബ്സൈറ്റിന്റെ യുആര്‍എലും മറ്റും ശ്രദ്ധിച്ച്‌ ആ വെബ്സൈറ്റ് യഥാര്‍ഥമാണെന്നും വിശ്വാസ്യയോഗ്യമാണെന്നും സ്ഥിരീകരിക്കുകയും വേണം.
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close