ചന്ദ്രന്‍റെ കൂടെ സെല്‍ഫി എടുക്കണോ? നാസ റെഡി

എല്ലാവര്‍ക്കും ബഹിരാകാശത്ത് പോകാന്‍ സാധിക്കില്ലല്ലോ. എന്നാല്‍ അവിടെ പോയാല്‍ എടുക്കാന്‍ പറ്റുന്ന സെല്‍ഫികള്‍ക്കായി നാസ ഒരു കിടിലന്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.   

Last Updated : Aug 23, 2018, 04:58 PM IST
ചന്ദ്രന്‍റെ കൂടെ സെല്‍ഫി എടുക്കണോ? നാസ റെഡി

വാഷിംഗ്ടണ്‍: എവിടെ ചെന്നാലും ആള്‍ക്കാര്‍ക്ക് ഒറ്റ ചിന്തയെയുള്ളൂ ഒന്ന് സെല്‍ഫിയെടുക്കുക. പറ്റിയാല്‍ ബഹിരാകാശത്തുവെച്ചും സെല്‍ഫിയെടുത്തെന്നിരിക്കും. എല്ലാവര്‍ക്കും ബഹിരാകാശത്ത് പോകാന്‍ സാധിക്കില്ലല്ലോ. എന്നാല്‍ അവിടെ പോയാല്‍ എടുക്കാന്‍ പറ്റുന്ന സെല്‍ഫികള്‍ക്കായി നാസ ഒരു കിടിലന്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. 

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ സെല്‍ഫി ആപ്പായ 'നാസ സെല്‍ഫീസ്' ആണ് ഇത്തരമൊരു അവസരമൊരുക്കുന്നത്. ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓറിയോണ്‍ നെബുലയില്‍ വെച്ചോ ക്ഷീരപഥത്തിന്‍റെ മധ്യത്തിലോ നിന്ന് സെല്‍ഫി എടുക്കാം. ആപ്പില്‍ ഇവയെല്ലാം പ്രീ-ലോഡഡ് ആണ്.

ഇതിനോടൊപ്പം തന്നെ നാസ പുറത്തിറക്കിയ ട്രാപ്പിസിറ്റ് 1 (TRAPPISIT-1 VR) ആപ്പ് ഉപയോക്താക്കളെ വെര്‍ച്വല്‍ റിയാലിറ്റിയുടെ പുതിയ ആകാശ ലോകത്തേക്ക് ക്ഷണിക്കുന്നു. വിആര്‍ ബോക്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആപ്പിന്‍റെ സഹായത്തോടെ ബഹിരാകാശം മുഴുവന്‍ ചുറ്റിയടിച്ച് വരാം. രണ്ട് ആപ്പുകളും ആന്‍ഡ്രോയിഡിലും ഐഓഎസിലും ലഭ്യമാണ്.

Trending News