നോക്കിയ 3310 യുടെ 4ജി പതിപ്പ് ഉടന്‍

നോക്കിയ  3310 യുടെ 4 ജി പതിപ്പ് ചൈനയില്‍ പുറത്തിറങ്ങി. എന്ന് വിപണിയിലെത്തും, വിലയെത്ര തുടങ്ങിയ കാര്യങ്ങള്‍ വരുന്ന ജനുവരിയില്‍ ബാഴ്സലോണയില്‍ വച്ച് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ച് പ്രഖ്യാപിക്കും.

Last Updated : Jan 30, 2018, 06:27 PM IST
നോക്കിയ 3310 യുടെ 4ജി പതിപ്പ് ഉടന്‍

നോക്കിയ  3310 യുടെ 4 ജി പതിപ്പ് ചൈനയില്‍ പുറത്തിറങ്ങി. എന്ന് വിപണിയിലെത്തും, വിലയെത്ര തുടങ്ങിയ കാര്യങ്ങള്‍ വരുന്ന ജനുവരിയില്‍ ബാഴ്സലോണയില്‍ വച്ച് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ച് പ്രഖ്യാപിക്കും.

ഫ്രഷ്‌ ബ്ലൂ, ഡീപ് ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാണ് ഇപ്പോള്‍ ഈ ഫോണ്‍ ഇറങ്ങുക. കഴിഞ്ഞ വര്‍ഷം മെയില്‍ ഇറങ്ങിയ നോക്കിയ  3310 2ജി ഫോണിന്‍റെ മികച്ച വകഭേദമാണ് ഇത്. നോക്കിയ പവര്‍ യൂസറില്‍ ആണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.

TA-1077  മോഡല്‍ നമ്പറിലുള്ള പുതിയ ഫോണ്‍ ചൈനയുടെ സെര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റ് ആയ TENAA യില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വെബ്‌സൈറ്റിലെ വിവരമനുസരിച്ച് ഫോണില്‍ ടിഡി-എല്‍ടിഇ, ടിഡി-എസ്ഡിഎംഎ, ജിഎസ്എം നെറ്റ് വര്‍ക്കുകള്‍ സപ്പോര്‍ട്ട് ചെയ്യും. 

ആന്‍ഡ്രോയിഡിന്‍റെ കസ്റ്റം വേര്‍ഷനായ ആലിബാബയുടെ യുന്‍ ഓഎസിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പഴയകാല മൊബൈല്‍ഫോണ്‍ മോഡലായ 'നോക്കിയ 3310' പരിഷ്‌കരിച്ച് പുറത്തിറക്കിയത്. 2ജി പതിപ്പിന് പിന്നാലെ ഫോണിന്‍റെ 3ജി പതിപ്പും നോക്കിയ പുറത്തിറക്കിയിരുന്നു. 

Trending News