എല്ലാ കഥകളുടെയും രണ്ടു വശങ്ങളിനി കാണാം; നോക്കിയ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 36,999 രൂപ

Last Updated : Sep 26, 2017, 12:49 PM IST
എല്ലാ കഥകളുടെയും രണ്ടു വശങ്ങളിനി കാണാം; നോക്കിയ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 36,999 രൂപ

നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8 അവതരിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ വച്ച് നടന്ന പരിപാടി ഫേസ്ബുക്കിലൂടെ ലൈവ് ടെലികാസ്റ്റ് ചെയ്തു.

"There are two sides to every story" എന്ന ക്യാപ്ഷനാണ് കമ്പനി ഇതില്‍ പറയുന്നത്. ഡ്യുവല്‍ സൈറ്റ് മോഡ് ആണ് ഇതിന്‍റെ മറ്റൊരു പ്രധാന പ്രത്യേകത. 'ബോത്തീ' എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചത്. മുന്‍വശവും പിന്‍വശവും ഒരേ സമയം ഉപയോഗിക്കാം. ഇരുവശങ്ങളിലുമുള്ള ക്യാമറകളുപയോഗിച്ച് ഓരേസമയം വീഡിയോ റെക്കോഡ‍് ചെയ്യാൻ സാധിക്കും. ഫ്രണ്ട് ക്യാമറയില്‍ നിന്നും ബാക്ക് ക്യാമറയില്‍ നിന്നും ഒരേ സമയം ലൈവ് സ്ട്രീമിംഗ് നടത്താം. സ്‌ക്രീനില്‍ അത് രണ്ടായി കാണാന്‍ കഴിയും. 13 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറകളാണ് പിന്നിലുള്ളത്. മുന്നിലും 13 മെഗാപിക്‌സല്‍ സെന്‍സര്‍ തന്നെയാണ്. 

ആന്‍ഡ്രോയ്ഡ് നോഗറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റിന് കാള്‍ സൈസ് ലെന്‍സോടെയുള്ള ഡ്യവല്‍ ക്യാമറ ആണ് ഉള്ളത് . കാള്‍ സീസുമായി ചേര്‍ന്ന് എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന ആദ്യ ഫോണാണ് നോക്കിയ 8. 
ഹോളിവുഡ് പ്രൊഫഷണലുകള്‍ക്കായി സറൗണ്ട് സൗണ്ട് ഓഡിയോ ടെക്‌നോളജി അടങ്ങിയ വിർച്വൽ റിയാലിറ്റി ഓസോ ഓഡിയോ സംവിധാനവും നോക്കിയ 8 ല്‍ ഉണ്ട്. 

നോക്കിയ 8 ല്‍ സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഹാന്‍ഡ്‌സെറ്റ് ആന്‍ഡ്രോയ്ഡ് ഒയും സപ്പോര്‍ട്ട് ചെയ്യും. 5.3 ഇഞ്ച് 2 കെ എല്‍.സി.ഡി ഡിസ്‌പ്ലെയുളള ഹാന്‍ഡ്‌സെറ്റിന്റെ റാം 4 ജിബിയാണ്. ഡിസ്‌പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് 5ന്റെ സുരക്ഷയുമുണ്ട്. 4 ജിബിയാണ് നോക്കിയ 8 ന്റെ റാം. 3090 എം.എ.എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്.  

ഒക്ടോബര്‍ 14 മുതല്‍ 36,999 രൂപയ്ക്ക് ഓഫ്ലൈന്‍ സ്റ്റോറുകളിലും ആമസോണിലും ലഭ്യമാവും
 

Trending News