Jio Air Fiber : കേരളം പിടിച്ചെടുക്കാൻ ജിയോ എയർ ഫൈബർ; 599 രൂപയ്ക്ക് ലഭിക്കുക അഞ്ഞൂറിൽപരം ചാനലുകളും 14 ഒടിടികളും

Jio Air Fiber Kerala : പരീക്ഷണടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് മാത്രമായിരുന്നു ജിയോ എയർ ഫൈബർ സേവനം ഇതുവരെ ലഭിച്ചിരുന്നത്. ഇനി കേരളം ഒട്ടാകെ ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 06:44 PM IST
  • ഡാറ്റയ്ക്കൊപ്പം ടെലിവിഷൻ ചാനലുകളും ലഭ്യമാണ്
  • 16 ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനമാണ് ലഭിക്കുക
  • 599 രൂപയുടേതാണ് ഏറ്റവും കുറഞ്ഞ പ്ലാൻ
  • നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് ജിയോ എയർ ഫൈബർ സേവനമുള്ളത്
Jio Air Fiber : കേരളം പിടിച്ചെടുക്കാൻ ജിയോ എയർ ഫൈബർ; 599 രൂപയ്ക്ക് ലഭിക്കുക അഞ്ഞൂറിൽപരം ചാനലുകളും 14 ഒടിടികളും

Jio Air Fiber Kerala Rates And Plans : കേരളത്തിൽ ഉടനീളമായി ജിയോ എയർ ഫൈബർ സേവനങ്ങൾ എത്തിക്കാൻ റിലിയൻസ് ജിയോ. നിലവിൽ തിരുവനന്തപുരത്ത് മാത്രമുള്ള ജിയോ എയർ ഫൈബറിന്റെ സേവനം കേരളത്തിലെ ബാക്കി 13 ജില്ലകളിലും നാളെ ജനുവരി 15 മുതൽ എത്തിക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ. 2023 സെപ്റ്റംബറിലാണ് റിലയൻസ് ജിയോ തങ്ങളുടെ ജിയോ എയർ ഫൈബർ സേവനം രാജ്യത്ത് അവതരിപ്പിക്കുന്നത്. വൈഫൈയ്ക്കൊപ്പം ടെലിവിഷൻ ചാനൽ സേവനും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്ക്രിപ്ഷനുമാണ് ജിയോ എയർ ഫൈബറിലൂടെ ലഭിക്കുക.

ജിയോ എയർ ഫൈബർ പ്ലാനുകളും നിരക്കും

ജിയോ എയർ ഫൈബറിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 599 രൂപയുടെയാണ്. ഈ പ്ലാനിലൂടെ 14 വ്യത്യസ്ത ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനം, 500ൽപരം ടിവി ചാനലുകൾ എല്ലാം ഡാറ്റയ്ക്കൊപ്പം ലഭിക്കുന്നതാണ്. 30 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയാണ് 599 രൂപയുടെ പ്ലാനിൽ ലഭിക്കുക. സമാനമായി സേവനങ്ങൾ നൽകി 100 എംബിപിഎസ് ഇന്റർനെറ്റ് വേഗതയാണ് ജിയോ എയർ ഫൈബറിന്റെ മറ്റ് പ്ലാനുകളായ 899 രൂപ, 1,199 രൂപ എന്നീ പ്ലാനുകളിൽ ലഭിക്കുക. ഇതിൽ 1,199 രൂപയുടെ പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സ് അമസോൺ പ്രൈം (16 ഒടിടി പ്ലാറ്റ്ഫോമുകൾ) സബ്സ്ക്രിപ്ഷനുകളും ലഭിക്കുന്നതാണ്. 

ഈ മൂന്ന് പ്ലാനുകൾക്ക് പുറമെ 1,499 രൂപ, 2,499 രൂപ, 3,999 രൂപയുടെ ജിയോ എയർ ഫൈബർ മാക്സ് പ്ലാനുകളും ലഭ്യമാണ്. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രമാണ് ജിയോ എയർ ഫൈബർ മാക്‌സ് സേവനം ലഭ്യമുള്ളത്. എല്ലാ പ്ലാനുകൾക്കും 30 ദിവസത്തെ കാലാവധിയാണുള്ളത്. പുതിയ ഉപയോക്താക്കൾക്ക് ആറ് മാസം, അല്ലെങ്കിൽ ഒരു വർഷത്തേക്കും പ്ലാനുകളും ലഭ്യമാണ്. ഒരു വർഷത്തെ കണക്ഷൻ എടുക്കുന്നവർക്ക് ഇൻസ്റ്റാളേഷൻ ചാർജ് ഈടാക്കുന്നതല്ല.

ALSO READ : Jio Prepaid Plan: കൂടുതല്‍ ഡാറ്റ നല്‍കും ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാനുകള്‍

മാക്സ് പ്ലാനുകൾ

ജിയോ എയർഫൈബർ മാക്‌സ് 1499 രൂപ: ഈ  പ്ലാൻ 30 ദിവസത്തേക്ക് 300 എംബിപിഎസ് സ്പീഡ് വാഗ്ദാനം ചെയ്യുന്നു. 550+ ഡിജിറ്റൽ ചാനലുകളും നെറ്റ്ഫ്ലിക്സ്, ആമോസൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5 തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനങ്ങൾ ഉൾപ്പെടെ ആനുകൂല്യങ്ങ( ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരും

ജിയോ എയർഫൈബർ മാക്‌സ് 2499 രൂപ: 30 ദിവസത്തേക്ക് 500 എംബിപിഎസ് ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിൽ 550+ ഡിജിറ്റൽ ചാനലുകളിലേക്കും നെറ്റ്ഫ്ലിക്സ്, ആമോസൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5 തുടങ്ങിയ ഒടിടി ആപ്പുകളുടെ സബ്സ്ക്രിപ്ഷും ലഭ്യമാണ്.

ജിയോ എയർഫൈബർ മാക്‌സ് 3999 രൂപ: 30 ദിവസത്തേക്ക് അതിവേഗ 1 ജിബിപിഎസ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിൽ 550+ ഡിജിറ്റൽ ചാനലുകളും  നെറ്റ്ഫ്ലിക്സ്, ആമോസൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5 തുടങ്ങിയ ഒടിടി ആപ്പുകളും ഉൾപ്പെടുന്നു

ജിയോ എയർ ഫൈബറിലുടെ ലഭിക്കുന്ന ഒടിടി സേവനങ്ങൾ

ജിയോ സിനിമ, ഡിസ്ന് പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, യൂണിവേഴ്സൽ പ്ലസ്, ലയൺസ്ഗേറ്റ് പ്ലേ, സൺ നെക്സ്റ്റ്, ഹൊയ്ചൊയ്, ഡിസ്കവറി പ്ലസ്, ഷേമാരൂമീ, ആൾട്ട് ബാലാജി, ഇറോസ് നൌ, എപിക് ഓൺ, ഡോക്ബേ

നെറ്റ്ഫ്ലിക്സ്, ആമോസൺ പ്രൈം തുടങ്ങിയവ 1199, 1499, 2499, 3999 എന്നീ പ്ലാനുകൾക്കൊപ്പം മാത്രമാണ് ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News