ജിഞ്ചറും ഫെറിയും; ഈ സ്മാര്‍ട്ട്‌ സപ്ലെയര്‍മാര്‍ക്ക് ആരാധകരേറെ

നേപ്പാളില്‍ പുതുതായി ആരംഭിച്ച നൗളോ ഭക്ഷണശാലയിലെ വെയ്റ്റര്‍മാരെ കണ്ടാല്‍ ആരായാലും ഇങ്ങനെ പറഞ്ഞുപോകും.

Last Updated : Aug 29, 2018, 03:47 PM IST
ജിഞ്ചറും ഫെറിയും; ഈ സ്മാര്‍ട്ട്‌ സപ്ലെയര്‍മാര്‍ക്ക് ആരാധകരേറെ

നി വരുന്ന കാലത്ത് ഇന്ത്യയിലെ ഭക്ഷണശാലകളില്‍ വെയ്റ്റര്‍മാരുടെ ഒഴിവുകള്‍ ഉണ്ടാകില്ല. നേപ്പാളില്‍ പുതുതായി ആരംഭിച്ച നൗളോ ഭക്ഷണശാലയിലെ വെയ്റ്റര്‍മാരെ കണ്ടാല്‍ ആരായാലും ഇങ്ങനെ പറഞ്ഞുപോകും. കാരണം, ഇവിടെ ഭക്ഷണം എത്തിക്കുന്നതും വിളമ്പുന്നതുമെല്ലാം റോബോട്ടുകളാണ്.

'ഇവിടെ ഭക്ഷണം അവിടെ സാങ്കേതികവിദ്യ' എന്ന ആശയം അവലംബിച്ചുകൊണ്ട് നേപ്പാള്‍ കമ്പനിയായ പാലിയ ടെക്നോളജിയാണ് റോബോട്ടുകളെ നിര്‍മ്മിച്ചത്.

ആറ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച അഞ്ച് റോബോട്ടുകളാണ് ഇവിടെ സേവകര്‍ക്ക് പകരം ജോലി ചെയ്യുന്നത്. ജിഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന മൂന്നു റോബോട്ടുകളും ഫെറി എന്ന് പേരിട്ടിരിക്കുന്ന രണ്ടു റോബോട്ടുകളുമാണ് ഇവിടെ ജോലിയെടുക്കുന്നത്. 

ഭക്ഷണശാലയിലെ മേശകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ സ്ക്രീനിലാണ് ഭക്ഷണ സാധനങ്ങളുടെ മെനു തെളിഞ്ഞു വരിക. അതില്‍ നിന്നും ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്ന സാധനങ്ങളുടെ ഓര്‍ഡര്‍  നേരിട്ട് അടുക്കളയിലേക്ക് എത്തുകയും, തയ്യാറാക്കി വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ റോബോട്ടുകള്‍ ആളുകളുടെ മുന്നലെത്തിക്കും ചെയ്യും.

സൗത്ത് ഏഷ്യയിലെയും നേപ്പാളിലെയും ആദ്യത്തെ ഡിജിറ്റല്‍ റോബോട്ടിക് ഭക്ഷണശാലയാണ് നൗളോ. ലോകത്തിലേക്കും വച്ച് ഏറ്റവും നൂതനമായ റോബോട്ടിക് സേവനമാണിതെന്നും ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്നതും ഏറ്റവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാവുന്നതാണിതെന്നും പാലിയ ടെക്നോളജിയുടെ സിഇഒ ബിനയ് റൗട്ട് പറഞ്ഞു.

Trending News