ആദ്യ പത്തിൽ ഏഴും മാരുതിയുടെ കാറുകൾ;ചരിത്ര നേട്ടം സ്വന്തമാക്കി നെക്സോൺ

ആദ്യ പത്തിൽ ഏഴു മാരുതി സുസുക്കി വാഹനങ്ങളും രണ്ട് ടാറ്റയും ഒരു ഹ്യുണ്ടേയ് കാറുമുണ്ട്

Written by - ഗോവിന്ദ് ആരോമൽ | Last Updated : Dec 6, 2022, 02:56 PM IST
  • 20945 യൂണിറ്റ് ബലേനോകളാണ് കഴിഞ്ഞ മാസം മാത്രം വിറ്റുപോയത്
  • രണ്ടാം സ്ഥാനം ടാറ്റയുടെ അഭിമാനമായ എസ്‍യുവി നെക്സോണിനാണ്
  • 15871 യൂണിറ്റ് ആണ് വിൽപന
ആദ്യ പത്തിൽ ഏഴും മാരുതിയുടെ കാറുകൾ;ചരിത്ര നേട്ടം സ്വന്തമാക്കി നെക്സോൺ

ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സിന്‍റെ കോംപാക്ട് SUV നെക്സോൺ. ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും അധികം വിൽക്കുന്ന പത്തു വാഹനങ്ങളിൽ രണ്ടാം സ്ഥാനമാണ് ടാറ്റ നെക്സോൺ സ്വന്തമാക്കിയത്. ആദ്യ പത്തിൽ ഏഴു മാരുതി സുസുക്കി വാഹനങ്ങളും രണ്ട് ടാറ്റയും ഒരു ഹ്യുണ്ടേയ് കാറുമുണ്ട്.

ഈ വര്‍ഷം മുഖം മിനുക്കിയെത്തിയ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് വിൽപനയിൽ ഒന്നാം സ്ഥാനത്ത്. 20945 യൂണിറ്റ് ബലേനോകളാണ് കഴിഞ്ഞ മാസം മാത്രം വിറ്റുപോയത്. രണ്ടാം സ്ഥാനം ടാറ്റയുടെ അഭിമാനമായ എസ്‍യുവി നെക്സോണിനാണ്. 15871 യൂണിറ്റ് ആണ് വിൽപന. ഒക്ടോബറിൽ ഒന്നാം സ്ഥാനത്തായിരുന്ന മാരുതിയുടെ ചെറുകാറായ ഓൾട്ടോ വിൽപനയില്‍ മൂന്നാം സ്ഥാനത്തായി  15663 യൂണിറ്റ്.  നാലാം സ്ഥാനത്ത് 15153 യൂണിറ്റ് വിൽപ്പനയുമായി മാരുതി സ്വിഫ്റ്റും.

അഞ്ചാം സ്ഥാനത്ത് മാരുതിയുടെ ടോൾബോയ് വാഗൺ ആറാണ്. 14720 യൂണിറ്റാണ് വിൽപന. ആറാം സ്ഥാനത്ത് മാരുതിയുടെ തന്നെ കോംപാക്റ്റ് സെഡാൻ ഡിസയർ, വിൽപന 14456 യൂണിറ്റ്. ഏഴാം സ്ഥാനത്ത് 13818 യൂണിറ്റ് വിൽപനയുമായി മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവി എർട്ടിഗയും, എട്ടാം സ്ഥാനത്ത് 13321 യൂണിറ്റ് വിൽപനയുമായി ഹ്യുണ്ടേയ് ക്രെറ്റയുമുണ്ട്. ടാറ്റയുടെ മൈക്രോ SUV പഞ്ചും മാരുതി സുസുക്കി കോംപാക്ട്ഏ എസ്‍യുവി വിറ്റാര ബ്രെസയുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളിൽ. വിൽപന യഥാക്രമം 12131,11324 യൂണിറ്റുകൾ. ആദ്യ പത്തു സ്ഥാനങ്ങളിൽ അഞ്ച് ഹാച്ച്ബാക്കുകളും നാലു എസ്‍യുവികളും ഒരു സെഡാനും ഒരു എംപിവിയും സ്ഥാനം നേടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News