Xiaomi Ultra India Launch: ഏകദേശം വില 1 ലക്ഷം കടക്കും; ഞെട്ടിക്കുന്ന ഫീച്ചറുമായി ഷവോമി അൾട്രാ, ഇന്ത്യയിൽ എപ്പോഴെത്തും?

Xiaomi 13 Ultra യുടെ യൂറോപ്പിലെ വില ഏകദേശം 1,33,925 രൂപയാണ്. പ്രാരംഭ വിലയാണിത്.  അതേസമയം  Xiaomi 14 Ultra-യുടെ  വില ഏകദേശം 1,51,793 രൂപയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 05:28 PM IST
  • ഷവോമി അൾട്രയുടെ വില സംബന്ധിച്ച് ഇപ്പോൾ സ്ഥിരീകരണമില്ല
  • യൂറോപ്യൻ മാർക്കറ്റിൽ എത്ര രൂപയായിരിക്കും എന്നത് സംബന്ധിച്ച് വ്യക്തത കുറവുണ്ട്
  • ഇന്ത്യൻ വിപണിയിലെ ഷവോമി അൾട്രയുടെ വിലയാണ് ആളുകൾ കാത്തിരിക്കുന്നത്
Xiaomi Ultra India Launch: ഏകദേശം വില 1 ലക്ഷം കടക്കും; ഞെട്ടിക്കുന്ന ഫീച്ചറുമായി ഷവോമി അൾട്രാ, ഇന്ത്യയിൽ എപ്പോഴെത്തും?

ഷവോമിയുടെ കിടിലൻ ഫോൺ Xiaomi 14 Ultra ഉടൻ ആഗോളതലത്തിൽ അവതരിപ്പിക്കാൻ തയ്യാറാണ്. ഫെബ്രുവരി 25-ന് ബാഴ്‌സലോണയിൽ നടക്കുന്ന ചടങ്ങിൽ ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി ഇതിനകം അറിയിച്ചിട്ടുണ്ട്. എന്താണ് ഫോണിൻറെ പ്രത്യേകത എത്ര രൂപക്ക് ഇത് ഇന്ത്യൻ വിപണിയിൽ കിട്ടും തുടങ്ങി വിവരങ്ങൾ പരിശോധിക്കാം.

ഷവോമി അൾട്രാ..വില

Xiaomi 13 Ultra യുടെ യൂറോപ്പിലെ വില ഏകദേശം 1,33,925 രൂപയാണ്. പ്രാരംഭ വിലയാണിത്.  അതേസമയം  Xiaomi 14 Ultra-യുടെ  വില ഏകദേശം 1,51,793 രൂപയാണ്. നിങ്ങൾക്ക് ഷവോമിയുടെ കൂപ്പൺ ഉണ്ടെങ്കിൽ Xiaomi-യുടെ തന്നെ വെബ്‌സൈറ്റിൽ നിന്നും ഏകദേശം 17,868 രൂപ കിഴിവ് ലഭിക്കും. അതേസമയം ഷവോമി അൾട്രയുടെ വില സംബന്ധിച്ച് ഇപ്പോൾ സ്ഥിരീകരണമില്ല. ഇത് യൂറോപ്യൻ മാർക്കറ്റിൽ എത്ര രൂപയായിരിക്കും എന്നത് സംബന്ധിച്ച് വ്യക്തത കുറവുണ്ട്.

ഷവോമി യുടെ വെബ്സൈറ്റിൽ Xiaomi 14, Xiaomi 14 Ultra എന്നിവയ്ക്ക് €100 കിഴിവ് നൽകുന്ന കൂപ്പൺ ലഭ്യമാണ്. ഇത് ഏകദേശം 8,934 രൂപ വരും, € 200 കൂപ്പണിൽ ഏകദേശം 17,868 രൂപയാണ് നിങ്ങൾക്ക് ലഭിക്കുന്ന കിഴിവ്.  ഇത് മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും കൂപ്പണുകൾ ലഭ്യമാകുക.  Xiaomi നെതർലാൻഡ്‌സ് വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രപകാരം 200 യൂറോയുടെ (ഏകദേശം 17,868 രൂപ) കിഴിവിനുള്ള കമ്പനിയുടെ കൂപ്പൺ ലഭിക്കുന്നതിന്, ഉപഭോക്താക്കൾ mi.com-ലെ Xiaomi 14 സീരീസ് ലോഞ്ച് ഇവൻറ് തത്സമയ സ്ട്രീമിൽ പങ്കാളികളാകണം.

കൂപ്പണുകളുടെ കാലാവധി

വെബ്‌സൈറ്റ് പ്രകാരം ഇത്തരത്തിലുള്ള ഷവോമിയുടെ കൂപ്പണുകൾക്ക് മാർച്ച് 31 വരെ സാധുത ഉണ്ടായിരിക്കും. നിലവിലെ വിവരങ്ങൾ പ്രകാരം Xiaomi 14 Ultra മാർച്ച് ആദ്യം യൂറോപ്പിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തേക്കും. Xiaomi 14 Ultra ഫെബ്രുവരി 25 ന് ബാഴ്‌സലോണയിൽ അവതരിപ്പിക്കപ്പെടുമെങ്കിലും, അത് ഉടനടി വിൽപ്പനയ്‌ക്ക് എത്തില്ല, സ്ഥലം അനുസരിച്ച് ലോഞ്ച് തീയതി വ്യത്യാസപ്പെടാം. കൂപ്പണുകളിൽ ഫോണിൻറെ കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തുന്നില്ലെങ്കിലും, Xiaomi 14 Ultra 2024 മാർച്ചിൽ യൂറോപ്പിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Xiaomi 14 അൾട്രായുടെ സീരിസിലെ എല്ലാ ക്യാമറകളിലും  വൈഡായുള്ള അപ്പേർച്ചർ ഫെസിലിറ്റിയുണ്ട്, Xiaomi 14 അൾട്രായെ മാർക്കറ്റിലെ ഏറ്റവും വിശാലമായ അപ്പേർച്ചർ പ്രൈമറി, ടെലിഫോട്ടോ ക്യാമറ സ്മാർട്ട്‌ഫോണാണ് . ഇതുകൂടാതെ, Xiaomi 14 അൾട്രായ്ക്ക് സാറ്റലൈറ്റ് കണക്ഷൻ, അണ്ടർ-ഡിസ്‌പ്ലേ ക്യാമറ എന്നിവയും പ്രതീക്ഷിക്കുന്ന ഫീച്ചറാണ്. 

ഇന്ത്യയിൽ എപ്പോൾ

ഫോൺ ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിലവിൽ കമ്പനി പങ്കെ വെക്കുന്ന വിവരങ്ങൾ പ്രകാരം യൂറോപ്യൻ വിപണികളിലായിരിക്കും ഫോണിൻറെ ലോഞ്ച് ആദ്യം ഉണ്ടാവുക. അധികം താമസിക്കാതെ തന്നെ ഇത് ഇന്ത്യയിലേക്ക് എത്തുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News