ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന പ്രവാസികള്‍ ഇവിടെയാണ്‌

മുംബൈയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നതെന്ന് എച്ച് എസ് ബി സി എക്സ്പാറ്റ് എക്സ്പ്ലോറര്‍ സര്‍വേ. 

Last Updated : Feb 26, 2018, 08:27 PM IST
ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന പ്രവാസികള്‍ ഇവിടെയാണ്‌

മുംബൈ: മുംബൈയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നതെന്ന് എച്ച് എസ് ബി സി എക്സ്പാറ്റ് എക്സ്പ്ലോറര്‍ സര്‍വേ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ പ്രതിവര്‍ഷ ശരാശരി ശമ്പളം 1.4 കോടി രൂപയാണ്. ആഗോളതലത്തില്‍ പ്രതിവര്‍ഷ ശരാശരിയായ 64 ലക്ഷം രൂപയുടെ ഇരട്ടി വരുമിത്‌. 

ആകെ 52 സിറ്റികളിലായി 27,587 പ്രവാസി ജോലിക്കാര്‍ക്കിടയിലാണ് പഠനം നടത്തിയത്. മുംബൈ കൂടാതെ ഷാങ്ങ്‌ഹായ്, ജക്കാര്‍ത്ത, ഹോങ്കോങ്ങ് തുടങ്ങിയവ പ്രവാസികള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ആദ്യ പത്തു സ്ഥലങ്ങളില്‍ പെടുന്നു.

31 നഗരങ്ങളില്‍ പ്രവാസികളുടെ പ്രതിവര്‍ഷ ശരാശരി വരുമാനം 64.6 ലക്ഷം രൂപയില്‍ കൂടുതലാണ്. പ്രതിവര്‍ഷം 36 ലക്ഷം രൂപയുമായി എഡിന്‍ബര്‍ഗ് ആണ് ഏറ്റവും താഴെ

എന്നിരുന്നാലും മുംബൈ മുതലായ ഏഷ്യന്‍ നഗരങ്ങളില്‍ തൊഴില്‍സാദ്ധ്യത പൊതുവേ കുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലണ്ടന്‍, സാന്‍ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്, ഡബ്ലിന്‍, ബര്‍മിംഗ്ഹാം തുടങ്ങിയ നഗരങ്ങള്‍ ആണ് തൊഴില്‍ സാധ്യതകളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ചു നഗരങ്ങള്‍. 

Trending News