ചൈനയില്‍ ഗ്ലാസ് കൊണ്ടു നിര്‍മ്മിച്ച അത്ഭുത പാലത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം

അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതിന് പേരുക്കേട്ട നാടായ ചൈനയിലെ ആദ്യത്തെ അത്ഭുതമാണ് വന്‍ മതില്‍. ഇപ്പോഴിതാ മറ്റൊരു അത്ഭുതപ്പെടുത്തുന്നകാഴ്ചയുമായി ചൈന വീണ്ടും രണ്ഘട്ത്. ഈ തവണ ഗ്ലാസു കൊണ്ട് നിര്‍മ്മിച്ച പാലമാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ സാങ്ജിയാജി നാഷണല്‍ പാര്‍ക്കിലുള്ള ഈ പാലം വിനോദസഞ്ചാകരികള്‍ക്ക് തുറന്നുകൊടുത്തു.

Last Updated : Nov 16, 2017, 06:34 PM IST

1000 അടി നീളവും 600 അടി പൊക്കവുമുള്ള ഈ ഗ്ലാസ് പാലം രണ്ട് മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു . പാലം പൂര്‍ണമായും സുതാര്യമായതിനാല്‍ താഴെയുള്ള മലയിടുക്കുകളുടേയും വെള്ളച്ചാട്ടങ്ങളുടേയും മനോഹര കാഴ്ച കാണാന്‍  വളരെ എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ പാലത്തിന്‍റെ സുരക്ഷയെ കുറിച്ച് സഞ്ചാരികള്‍ക്കിടയില്‍ആശങ്ക പടര്‍ന്നിരുന്ന സാഹചര്യത്തില്‍  പാലം സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ നിര്‍മാതാക്കള്‍ തന്നെ മുന്നിട്ടിറങ്ങിയിരുന്നു.

എളുപ്പമൊന്നും പൊട്ടാത്ത തരത്തിലുള്ള ഗ്ലാസ് സ്ലാമ്പുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇസ്രായേലുകാരനായ ഹയിം ദോതാന്‍ എന്ന വാസ്തുശില്‍പിയാണ് ഗ്ലാസ് പാലത്തിന്‍റെ ഡിസൈനര്‍. പാലത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം.

Trending News