സ്വവര്‍ഗ്ഗ വിവാഹത്തിന് പിന്തുണ നല്‍കി ഓസ്ട്രേലിയന്‍ ജനത

സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കുന്ന സര്‍വേ അംഗീകരിച്ച് ഓസ്ട്രേലിയന്‍ ജനത.  വിവാഹങ്ങള്‍ക്ക് തുല്യത നല്‍കുന്ന സര്‍വേ 61.6 ശതമാനംപേരുടെ പിന്തുണയാണ് നേടിയതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. 

Updated: Nov 15, 2017, 04:08 PM IST
സ്വവര്‍ഗ്ഗ വിവാഹത്തിന് പിന്തുണ നല്‍കി ഓസ്ട്രേലിയന്‍ ജനത

കാന്‍ബെറ: സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കുന്ന സര്‍വേ അംഗീകരിച്ച് ഓസ്ട്രേലിയന്‍ ജനത.  വിവാഹങ്ങള്‍ക്ക് തുല്യത നല്‍കുന്ന സര്‍വേ 61.6 ശതമാനംപേരുടെ പിന്തുണയാണ് നേടിയതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. 

മെല്ബന്‍ നഗരത്തില്‍ തടിച്ചുകൂടിയ ജനങ്ങള്‍ ആഘോഷത്തോടെയാണ് തീരുമാനത്തെ വരവേറ്റതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.  12.7 ദശലക്ഷം പേരാണ് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്.  മൊത്തം ജനസംഖ്യയുടെ 79.5 ശതമാനം വരും ഇത്. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്വവര്‍ഗ വിവാഹങ്ങളെ പിന്തുണയ്ക്കുന്ന എസ് വോട്ടുകളാണ് ഭൂരിപക്ഷം നേടിയത്.  38 ശതമാനം പേര്‍ വിവാഹതുല്യതയെ എതിര്‍ത്തു.  ഈ സര്‍വേയിലെ ജനങ്ങളുടെ പിന്തുണയെ അംഗീകരിക്കുന്നുവെന്നും ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇത് നിയമമായി ക്രിസ്മസിന് മുന്നേ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു.