ധാക്ക റസ്റ്റോറന്റ് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ബംഗ്ലാദേശ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ധാക്ക റസ്റ്റോറന്റ് ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ തമീം അഹമ്മദ് ചൗധരി എന്ന ഐ.എസ് ഭീകരന്‍ ബംഗ്ലാദേശ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു‌. ബംഗ്ലാദേശില്‍ ജനിച്ച ഇയാള്‍ കനേഡിയന്‍ പൗരത്വമുള്ളയാളാണ്. ഇയാളോടൊപ്പം മറ്റു മൂന്ന് ഐ.എസ്.ഭീകരര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.

Last Updated : Aug 27, 2016, 05:47 PM IST
ധാക്ക റസ്റ്റോറന്റ് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ബംഗ്ലാദേശ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ധാക്ക: ധാക്ക റസ്റ്റോറന്റ് ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ തമീം അഹമ്മദ് ചൗധരി എന്ന ഐ.എസ് ഭീകരന്‍ ബംഗ്ലാദേശ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു‌. ബംഗ്ലാദേശില്‍ ജനിച്ച ഇയാള്‍ കനേഡിയന്‍ പൗരത്വമുള്ളയാളാണ്. ഇയാളോടൊപ്പം മറ്റു മൂന്ന് ഐ.എസ്.ഭീകരര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.

ധാക്കയുടെ പ്രാന്തപ്രദേശമായ നാരായ്ന്‍ഗഞ്ചിലെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തെ പൊലീസ് കണ്ടെത്തിയത്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമീം ചൗധരി ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. യുവാക്കളായ മുസ്ലീങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതും തമീം ആയിരുന്നു.

ജൂലൈ 1ന് അഞ്ച് അക്രമികളാണ് ധാക്കയിലെ റസ്റ്റോറന്റില്‍ ആക്രമണം അഴിച്ചുവിട്ടത്. 20 പേരെ ബന്ദികളാക്കി ആക്രമണം നടത്തിയ ഭീകരര്‍ വിദേശികളെ തെരഞ്ഞുപിടിച്ച് വധിക്കുകയായിരുന്നു.കൊല്ലപ്പെട്ടവരില്‍ 18 പേര്‍ വിദേശികളായിരുന്നു. മറ്റുള്ളവര്‍ ബംഗ്ലാദേശ് സ്വദേശികളും. ഇസ്ലാമിക് മതമൗലികവാദികളുടെ അക്രമങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ബംഗ്ലാദേശില്‍ വര്‍ധിച്ചു. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ഷെയ്ക്ക് ഹസീന ഗവണ്‍മെന്റിന്റെ ശ്രമം.

Trending News