അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു.  യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹെയ്‌ലി, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ, എന്നിവര്‍ക്കൊപ്പം വൈറ്റ് ഹൗസിലെ ഓവല്‍ ഹൗസില്‍ വച്ചായിരുന്നു ദീപാവലി ആഘോഷങ്ങള്‍ നടന്നത്. ട്രംപിന്‍റെ ഓഫീസിലെ എല്ലാ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരും ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു.

Last Updated : Oct 18, 2017, 01:00 PM IST
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു.  യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹെയ്‌ലി, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ, എന്നിവര്‍ക്കൊപ്പം വൈറ്റ് ഹൗസിലെ ഓവല്‍ ഹൗസില്‍ വച്ചായിരുന്നു ദീപാവലി ആഘോഷങ്ങള്‍ നടന്നത്. ട്രംപിന്‍റെ ഓഫീസിലെ എല്ലാ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരും ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു.

അമേരിക്കന്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ, അദ്ദേഹത്തിന്‍റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ദീപാവലി ആഘോഷത്തില്‍ ട്രംപിനൊപ്പം പങ്കെടുത്തു. ട്രംപിന്‍റെ മകള്‍ ഇവാങ്കയും ആഘോഷത്തിനെത്തിയിരുന്നു. ആഘോഷം സംഘടിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. അമേരിക്കയ്ക്ക് ഇന്ത്യന്‍ അമേരിക്കന്‍ സുഹൃത്തുക്കള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കല, ശാസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും അമേരിക്കന്‍ സൈന്യത്തിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു. മാത്രമല്ല ദീപാവലിയുടെ ഭാഗമായി ന്യൂ ജേഴ്‌സിയില്‍ അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ട്രംപ് അഭിസംബോധന ചെയ്യുകയും വിളക്ക് തെളിയിക്കുകയും ചെയ്തു. പ്രസിഡന്റിന്‍റെ ഉപദേശകരിലൊരാള്‍ കൂടിയായ ഇവാങ്ക, ട്രംപ് സ്ഥാനാര്‍ത്ഥിയായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ദിനത്തില്‍ വെര്‍ജീനിയയിലെയും ഫ്‌ളോറിഡയിലെയും ഹിന്ദു ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത് ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലം മുതലാണ്. അക്കാലത്ത് വൈറ്റ് ഹൗസിന്‍റെ ഭാഗമായ ഇന്ത്യ ട്രീറ്റി റൂം എന്നറിയപ്പെടുന്ന ഹാളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടത്താറുണ്ടായിരുന്നത്. എന്നാല്‍ പ്രസിഡന്റ് ബുഷ് നേരിട്ട് പരിപാടിയില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഒബാമയുടെ കാലം മുതലാണ് പ്രസിഡന്റും ആഘോഷത്തില്‍ പങ്കെടുക്കുന്ന പതിവ് ആരംഭിച്ചത്.

Trending News