ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സിംഗപ്പുര്‍ സാക്ഷി

ചരിത്രപരമായ ഒരു കൂടിക്കാഴ്ചയ്ക്ക് ഇന്ന് സിംഗപ്പുര്‍ സാക്ഷിയായി. 

Last Updated : Jun 12, 2018, 09:46 AM IST
ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സിംഗപ്പുര്‍ സാക്ഷി

സിംഗപ്പൂർ സിറ്റി: ചരിത്രപരമായ ഒരു കൂടിക്കാഴ്ചയ്ക്ക് ഇന്ന് സിംഗപ്പുര്‍ സാക്ഷിയായി. 

ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ ഇന്ന്  ചരിത്രപരമായ കൂടിക്കാഴ്ച നടന്നു. സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് ഈ 
കൂടിക്കാഴ്ച നടന്നത്. 

ചര്‍ച്ചയ്ക്കു ശേഷം ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പഴയകാര്യങ്ങൾ അപ്രസക്തമായെന്നും കാര്യങ്ങൾ ഇവിടംവരെയെത്താന്‍ ഒട്ടേറെ തടസങ്ങൾ മറികടക്കേണ്ടി വന്നു എന്ന് കിം പ്രതികരിച്ചു. 

മാധ്യമങ്ങളെ കണ്ട ശേഷമാണ് അടച്ചിട്ട മുറിയിൽ ഇരു നേതാക്കളും പരിഭാഷകർ മാത്രമായി കൂടിക്കാഴ്ച നടന്നത്. 45 മിനിറ്റായിരുന്നു കൂടിക്കാഴ്ചയുടെ സമയം.

ചരിത്രത്തിൽ ആദ്യമായാണ് ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ മേ​​​ധാ​​​വി​​​യും നേ​​​രി​​​ൽ​​​ക്കാ​​​ണു​​​ന്ന​​​ത്. അ​​​ണ്വാ​​​യു​​​ധ, മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​ൾ ന​​ട​​ത്തി​​യും മൂ​​​ർ​​​ച്ച​​യു​​​ള്ള വാ​​​ക്കു​​​ക​​​ൾ പ്ര​​യോ​​ഗി​​ച്ചും അ​​​മേ​​​രി​​​ക്ക​​​യെ നി​​​ര​​​ന്ത​​​രം പ്ര​​​കോ​​​പി​​​പ്പി​​​ച്ച കിം ​​​ഈ വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം​​​ മു​​​ത​​​ൽ സ്വീ​​​ക​​​രി​​​ച്ച അ​​​നു​​​ന​​​യ സ​​​മീ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ​​​ഫ​​​ല​​​മാ​​​ണ് ഈ ഉ​​​ച്ച​​​കോ​​​ടി. 

ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിലൂടെ 65 വര്‍ഷത്തെ കടുത്ത വിദ്വേഷമാണ് അലിഞ്ഞില്ലാതായത്. ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തതും ലോകശ്രദ്ധ നേടിയിരിക്കുകയാണ്. 

രാവിലെ 6.30നു സാന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലില്‍ ലോകസമാധാനം ഒരു പുതിയ അധ്യായം രചിച്ചിരികുകയാണ്. ആ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയെന്നോണം തമ്മില്‍ തൊട്ടുരുമ്മി അമേരിക്കയുടേയും ഉത്തരകൊറിയയുടേയും പതാകകളും നിലകൊണ്ടു.  

 

 

 

Trending News