അമേരിക്കയില്‍ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന ഭാഷ?

ഇന്ത്യയില്‍ ഏറ്റവുമധികം സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് തെലുങ്ക്. അമേരിക്കയിൽ ഇംഗ്ലീഷ് ഒഴികെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളില്‍ 20 ന് ഉള്ളിലാണ് തെലുങ്കിന്‍റെ സ്ഥാനം.     

Last Updated : Oct 22, 2018, 04:23 PM IST
അമേരിക്കയില്‍ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന ഭാഷ?

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഏറ്റവും വേഗത്തിൽ വളരുന്ന ഭാഷയാണ് തെലുങ്ക്. 2010 മുതൽ 2017 വരെ നോക്കുകയാണെങ്കില്‍ തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 86 ശതമാനമാണ്. 

വേൾഡ് എകണോമിക് ഫോറം ഓൺലൈനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇന്ത്യയില്‍ ഏറ്റവുമധികം സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് തെലുങ്ക്. അമേരിക്കയിൽ ഇംഗ്ലീഷ് ഒഴികെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളില്‍ 20 ന് ഉള്ളിലാണ് തെലുങ്കിന്‍റെ സ്ഥാനം. 

യു.എസ് കേന്ദ്രീകൃത സെന്റർ ഫോർ ഇമിഗ്രേഷൻ, അമേരിക്കയിൽ സംസാരിക്കുന്ന ഭാഷകളെപ്പറ്റിയുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം അമേരിക്കയിൽ നാല് ലക്ഷത്തിലധികം തെലുങ്കുഭാഷക്കാരാണ് ഉണ്ടായിരുന്നത് അതായത് 2010 ൽ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണിത്. 

ഹൈദരാബാദിലേയും യു.എസ്. കമ്മ്യൂണിക്കേഷൻ ടെക്നോളജി, ഐടി വ്യവസായങ്ങളിലേയും തെലുങ്കു ലിഖിതങ്ങളുമായി ബന്ധമുണ്ടെന്ന് തെലുങ്ക് പീപ്പിൾ ഫൗണ്ടേഷൻ സ്ഥാപകൻ പ്രസാദ് കുനിസെറ്റി പറഞ്ഞു. അമേരിക്കയിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്.

1990 കളുടെ മധ്യത്തോടെ ഐടി രംഗത്ത് ഉണ്ടായ വേഗത്തിലുള്ള വളർച്ച സോഫ്റ്റ്വെയർ എഞ്ചിനീയർമാരുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ഹൈദരാബാദിൽ നിന്നും അനേകം വിദ്യാർത്ഥികളെ അമേരിക്കയിലേക്ക് റിക്രൂട്ട് ചെയ്തു. 

ഇന്നും ഐടി മേഖലയില്‍ തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും നിരവധി സോഫ്റ്റ് വെയർ എൻജിനീയർമാര്‍ അമേരിക്കയിലേക്ക് ചേക്കേറുന്നുണ്ട്.യുഎസില്‍ തെലുങ്ക് സംസാരിയ്ക്കുന്നവരിൽ ആദ്യ ഇന്ത്യൻ-അമേരിക്കൻ മിസ്സ് ഇന്ത്യക്കാരിയായ നിന ഡാവൂലൂരിയും നിലവിലെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ലയും ഉൾപ്പെടുന്നു. 

320 ദശലക്ഷം വരുന്ന അമേരിക്കന്‍ ജനസംഖ്യയിൽ ഇംഗ്ലീഷല്ലാതെ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ സ്പാനിഷാണ്. 60 ലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്നത്.

Trending News