ഹിലരിയുടെ ഇ-മെയിലുകള്‍ അമേരിക്കയെ അപകടത്തിലാക്കിയെന്ന് ട്രംപ്

ഹിലരി ക്ലിന്റണ്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഔദ്യോഗിക ഇ-മെയിലുകള്‍ അയക്കാന്‍ സ്വകാര്യ ഇ-മെയില്‍ അക്കൗണ്ട് ഉപയോഗിച്ചതിലൂടെ രാജ്യം മുഴുവന്‍ അപകടവസ്ഥയിലായെന്ന് ഡൊണാള്‍ഡ് ട്രംപ്. ഹിലരിക്കെതിരെ ക്രിമിനല്‍ കേസിന് ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് എഫ്ബിഐ യുടെ തീരുമാനം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് നോര്‍ത്ത് കരോലിനയില്‍ നടന്ന റാലിയില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് പറഞ്ഞു.

Last Updated : Jul 6, 2016, 01:13 PM IST
ഹിലരിയുടെ ഇ-മെയിലുകള്‍ അമേരിക്കയെ അപകടത്തിലാക്കിയെന്ന് ട്രംപ്

വാഷിങ്ടണ്‍: ഹിലരി ക്ലിന്റണ്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഔദ്യോഗിക ഇ-മെയിലുകള്‍ അയക്കാന്‍ സ്വകാര്യ ഇ-മെയില്‍ അക്കൗണ്ട് ഉപയോഗിച്ചതിലൂടെ രാജ്യം മുഴുവന്‍ അപകടവസ്ഥയിലായെന്ന് ഡൊണാള്‍ഡ് ട്രംപ്. ഹിലരിക്കെതിരെ ക്രിമിനല്‍ കേസിന് ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് എഫ്ബിഐ യുടെ തീരുമാനം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് നോര്‍ത്ത് കരോലിനയില്‍ നടന്ന റാലിയില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് പറഞ്ഞു.

.ഹിലരി ക്ലിന്റണ്‍നെതിരെ ക്രിമിനല്‍ കേസിന് ശുപാര്‍ശ ചെയ്യില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി അറിയിച്ചിരുന്നു. ഇമെയില്‍ വിവാദത്തില്‍ ഹിലരി മാപ്പുപറഞ്ഞതിനു പിന്നാലെയാണ് ക്രിമിനല്‍ കേസിന് ശുപാര്‍ശ നല്‍കേണ്ടതില്ലെന്ന് എഫ്ബിഐ തീരുമാനിച്ചത്. എന്നാല്‍ ഹിലരി അശ്രദ്ധമായാണ് ഇമെയില്‍ കൈകാര്യം ചെയ്തതെന്ന് ജയിംസ് കോമി പറഞ്ഞു. സംഭവത്തില്‍ ഹിലരിക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കാണിച്ചാണ് എഫ്ബിഐ നടപടി വേണ്ടെന്ന് വെച്ചത്.

എന്നാല്‍ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച ട്രംപ് ഹിലരിയെ സംരക്ഷിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ രാജ്യത്തെ മുഴുവര്‍ അപകടത്തിലാക്കിയിരിക്കുകയാണെന്നും പറഞ്ഞു. അവരുടെ വിധിന്യായം ഞെട്ടിപ്പിക്കുന്നതാണെന്നും അവര്‍ നീചയായ പ്രസിഡന്റായിരിക്കുമെന്നും പറഞ്ഞു.

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഹിലരിയും റിപ്പബ്ലിക് സ്ഥാനാര്‍ത്ഥിയായ ട്രംപുമാണ് നവംബറില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മത്സരാത്ഥികള്‍. ഇവരെ ഈ മാസം അവസാനം ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കും

Trending News