ഇന്തോനേഷ്യന്‍ ഭൂചലനം: മരണം 430 കവിഞ്ഞു

ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര ദ്വീപുകളിലുണ്ടായ ശക്തമായ ഭുകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 430 കവിഞ്ഞു.

Last Updated : Aug 14, 2018, 03:01 PM IST
ഇന്തോനേഷ്യന്‍ ഭൂചലനം: മരണം 430 കവിഞ്ഞു

ബാലി: ഇന്തോനേഷ്യയിലെ വിനോദ സഞ്ചാര ദ്വീപുകളിലുണ്ടായ ശക്തമായ ഭുകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 430 കവിഞ്ഞു.

തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും മൃതദേഹങ്ങളും ആളുകളും കുടുങ്ങി കിടക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്തോനേഷ്യന്‍ ദ്വീപുകളായ ബാലിയിലും ലംബോക്കിലും കഴിഞ്ഞ ജൂലൈ 29നാണ് ശക്തമായ ഭൂകമ്പമുണ്ടായത്. 

റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പള്ളികളും, വീടുകളും, ബിസിനസ് സ്ഥാപനങ്ങളുമുള്‍പ്പടെ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. ഭൂചലനത്തില്‍ രക്ഷപ്പെട്ട പലരും സുനാമി ഭയത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തിരിക്കുകയാണ്. 

ഭൂചലനത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട 3,53,000 പേരെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ഭൂചലനം ഏറ്റവും കൂടുതല്‍ ബാധിച്ചത് ലൊംബോക്കിലെ സേബലുനിലാണ്.

ഇതിനു മുന്‍പ്, ബോ-ബോ നഗരത്തിലും വൻ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തില്‍ മൂന്ന് പേർ മരിച്ചതായാണ് വിവരം.

ബോബോ നഗരത്തിലുണ്ടായ ഭൂചലനത്തിന്‍റെ ഉറവിടം ഭൗമോപരിതലത്തിൽ നിന്ന് 4.3 മീറ്റർ മാത്രം താഴെ നിന്നാണെന്നാണ് വിവരം. ഇതാണ് ചലനത്തിന്‍റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് കരുതുന്നു. 

Trending News