Kabul Serial Blast Updates: കാബൂള്‍ ചാവേര്‍ ആക്രമണത്തില്‍ വഴിത്തിരിവ്, IS-KP തലവന്‍റെ പാക്കിസ്ഥാന്‍ ബന്ധം പുറത്ത്

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍റെ നീക്കങ്ങള്‍ നല്‍കിയ ഞടുക്കത്തില്‍ നിന്ന്  മുക്തമാവും മുന്‍പാണ്  ലോകത്തെ  ഞെട്ടിച്ചുകൊണ്ട് നടന്ന ചാവേര്‍ ആക്രമണം.  

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 01:40 PM IST
  • Kabul ഇരട്ട ചാവേര്‍ അക്രമണത്തില്‍ ഇതുവരെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 150- ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റു.
  • കാബൂള്‍ ചാവേര്‍ ആക്രമം നടത്തിയ IS-KP (Islamic State Khorasan Province) തലവന് പാക്കിസ്ഥാനുമായുള്ള അടുത്ത ബന്ധമാണ് ഉള്ളത്. യഥാര്‍ത്ഥത്തില്‍ ഇയാള്‍ ഒരു പാക്കിസ്ഥാനിയാണ്.
Kabul Serial Blast Updates: കാബൂള്‍  ചാവേര്‍ ആക്രമണത്തില്‍ വഴിത്തിരിവ്,  IS-KP തലവന്‍റെ പാക്കിസ്ഥാന്‍  ബന്ധം  പുറത്ത്

Kabul Serial Blast Updates: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍റെ നീക്കങ്ങള്‍ നല്‍കിയ ഞടുക്കത്തില്‍ നിന്ന്  മുക്തമാവും മുന്‍പാണ്  ലോകത്തെ  ഞെട്ടിച്ചുകൊണ്ട് നടന്ന ചാവേര്‍ ആക്രമണം.  

കഴിഞ്ഞ ദിവസം നടന്ന  ഇരട്ട  ചാവേര്‍  (Kabul Blast) അക്രമണത്തില്‍ ഇതുവരെ നൂറിലധികം പേരാണ്  കൊല്ലപ്പെട്ടത്. 150- ല്‍  അധികം ആളുകള്‍ക്ക് പരിക്കേറ്റു.  

സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ അമേരിക്ക കനത്ത തിരിച്ചടി നല്‍കുമെന്നാണ്  മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.  ശക്തമായ തിരിച്ചടി നല്‍കാനുള്ള  പദ്ധതികള്‍ തയ്യാറാക്കാന്‍ പെന്‍റഗണിന്  പ്രസിഡന്‍റ്  ജോ ബൈഡന്‍ (Joe Biden)  നിര്‍ദേശം നല്‍കി. 

എന്നാല്‍, കാബൂള്‍ ചാവേര്‍ ആക്രമം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍  പുറത്തു വന്നിരിയ്ക്കുകയാണ്.  കാബൂള്‍  ആക്രമണ സംഘ തലവന്‍റെ  പാക്കിസ്ഥാനുമായുള്ള ബന്ധമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.  

കാബൂള്‍ ചാവേര്‍ ആക്രമം നടത്തിയ   IS-KP (Islamic State Khorasan Province) തലവന്  പാക്കിസ്ഥാനുമായുള്ള അടുത്ത  ബന്ധമാണ് ഉള്ളത്. യഥാര്‍ത്ഥത്തില്‍ ഇയാള്‍ ഒരു പാക്കിസ്ഥാനിയാണ്.  

Also Read: Kabul Blast: നിങ്ങളെ ഞങ്ങൾ വേട്ടയാടും; കാബൂൾ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി Joe Biden

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യയുടെ (IS-KP) തലവൻ മൗലവി അബ്ദുള്ളയ്ക്ക് (Mawlawi Abdullah) ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുണ്ടായിരുന്നു.  ഇയാള്‍ക്ക്  അസ്‌ലം  ഫാറൂഖി (Aslam Farooqui) എന്നും പേരുണ്ട്. . ഇയാള്‍  ഹഖാനി നെറ്റ്‌വർക്കിനൊപ്പം   (Haqqani Network) ചേര്‍ന്ന്   കാബൂള്‍, ജലാലാബാദ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നടന്ന   സ്ഫോടന പരമ്പരകളില്‍ പങ്കാളിയായിരുന്നു. 

Also Read: Kabul Blast : കാബൂൾ വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനത്തിൽ 60 അഫ്ഗാൻ സ്വദേശികളും 13 അമേരിക്കൻ പട്ടാളക്കാരും കൊല്ലപ്പെട്ടു

IS-KPയുടെ  തലവൻ മൗലവി അബ്ദുള്ള (Mawlawi Abdullah) എന്ന അസ്‌ലം  ഫാറൂഖിയെ  (Aslam Farooqui) കഴിഞ്ഞ വർഷം  അതായത് 2020 ഏപ്രിലിൽ അഫ്ഗാൻ സൈന്യം അറസ്റ്റ് ചെയ്തിരുന്നു.   കഴിഞ്ഞ വർഷം കാബൂളിലെ ഗുരുദ്വാര ആക്രമണത്തിലും ഇയാള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, കാബൂൾ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം IS-KP ഏറ്റെടുത്തിട്ടുണ്ട്.  . IS-KPയുടെ ചാവേര്‍  അബ്ദുൾ റഹ്മാൻ അൽ ലൊഗാരി  ആണ്   ആക്രമണം  നടത്തിയത് എന്ന്  സംഘം  ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News