ഓടുന്ന വാഹനത്തില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി

സാഹചര്യം മോശമാണെന്ന് മനസ്സിലാക്കിയ ഡാസിയാ ആശുപത്രിയില്‍ എത്തുന്നതുവരെ കാത്തിരിക്കാതെ വാഹനത്തില്‍ വച്ച് പ്രസവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.   

Last Updated : Nov 25, 2018, 10:22 AM IST
ഓടുന്ന വാഹനത്തില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി

ഹിയോ: ഓടുന്ന വാഹനത്തില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. നവംബര്‍ അഞ്ചിന് അമേരിക്കയിലാണ് ഈ അപൂര്‍വ്വ പ്രസവം നടന്നത്. ഗര്‍ഭത്തിന്‍റെ മുപ്പത്തിയെട്ടാമത്തെ ആഴ്ചയില്‍ സ്വന്തം വീട്ടുകാര്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന വാഹനത്തിലിരുന്നാണ് ഡാസിയ പിറ്റ്മാന്‍ എന്ന യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ തന്നെ ചെറിയ രീതിയില്‍ വേദന ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് അത് കടുക്കുകയായിരുന്നു. ഉടന്‍ ഭര്‍ത്താവിനെ അറിയിക്കുകയും മറ്റ് രണ്ടു കുട്ടികളെയും കൂട്ടി അവര്‍ ആശുപത്രിയിലേക്ക് തിരിക്കുകയുമായിരുന്നു.  പോകുന്ന വഴിയില്‍ ഭര്‍ത്താവിന്‍റെ സഹോദരിയെ വിളിക്കുകയും അവരോട് ആശുപത്രിയില്‍ വന്ന് തന്‍റെ അഞ്ചും എട്ടും വയസുള്ള മക്കളെ കൂട്ടികൊണ്ട് പോകാനും ആവശ്യപ്പെട്ടു. എന്നാല്‍ യാത്രാവഴിയേ തന്നെ ഡാസിയക്ക് പ്രസവവേദന ശക്തമാകുകയും രക്തസ്രാവം കൂടുകയും ചെയ്തു. 

സാഹചര്യം മോശമാണെന്ന് മനസ്സിലാക്കിയ ഡാസിയാ ആശുപത്രിയില്‍ എത്തുന്നതുവരെ കാത്തിരിക്കാതെ വാഹനത്തില്‍ വച്ച് പ്രസവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡാസിയയുടെ സീറ്റ് പതിയേ പുറകിലേക്ക് ചരിച്ച് അവള്‍ കുഞ്ഞുങ്ങളെ പുറത്തെത്തിക്കാന്‍ ശക്തിയായി ശ്രമിച്ചു. അവളുടെ വയറില്‍ അമര്‍ത്താനും കുഞ്ഞുങ്ങളെ പുറത്തെടുക്കാനും ഭര്‍ത്താവ് സഹായിച്ചു. 

ഒരു സാധാരണ പ്രസവം ആശുപത്രിയില്‍ ആകുമ്പോള്‍ പോലും ഒന്ന് പേടിയാണ് അങ്ങനൊരു അവസ്ഥയാണ്‌ വളരെ ധീരമായി ഈ ഇരുപത്തിമൂന്നുകാരി നേരിട്ടത്. ശരിക്കും അത്ഭുതം തന്നെ. പ്രസവ സമയത്ത് കുഞ്ഞുങ്ങള്‍ പേടിക്കണ്ടാ എന്ന് കരുതി തന്‍റെ രണ്ട് മക്കളോടും കണ്ണ് പോത്തിയിരിക്കാന്‍ ഈ ധീര വനിത പറയുകയായിരുന്നു. 

അങ്ങനെ ആദ്യ കുഞ്ഞ് പുറത്തെത്തി. അപ്പോഴേക്കും പുറകിലെ സീറ്റില്‍ നിന്നും മക്കള്‍ അവള്‍ക്ക് ബ്ലാങ്കറ്റ് നല്‍കി. കുഞ്ഞിനെ വൃത്തിയാക്കിയ ശേഷം അവള്‍ ഉടന്‍ തന്നെ ആ കുഞ്ഞിനെ തന്‍റെ നെഞ്ചില്‍ കിടത്തി. പിന്നെ അടുത്ത കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു. അവളുടെ ഒരു കൈയില്‍ ആദ്യ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് ഭര്‍ത്താവിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. അങ്ങനെ രണ്ടാമത്തെ കുഞ്ഞിനെയും സുരക്ഷിതമായി പുറത്തെത്തിച്ചു. വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു വാഹനത്തിലെ പ്രസവം എന്നാണ് ഡാസിയ പറയുന്നത്.

എന്തായാലും അവരുടെ മനസ്സിന്‍റെ ധൈര്യവും ഈശ്വരന്‍റെ അനുഗ്രഹവും കൊണ്ട് ഒരു മകനും പിന്നെ പത്തുമിനിറ്റ് കഴിഞ്ഞ് മകളും പിറന്നു. 

വാഹനത്തില്‍ പ്രസവം കഴിഞ്ഞതിന് ശേഷം അവര്‍ ആശുപത്രിയിലേക്ക് പോയി.  ആശുപത്രിയില്‍ എത്തിയ ഡാസിയയെയും കുടുംബത്തെയും ഞെട്ടലോടെയാണ് ഡോക്ടര്‍മാരും, നെഴ്സ്‌മാറും സ്വീകരിച്ചതെന്നും ഇപ്പോഴും അതിനെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് ഞെട്ടലാണെന്നും ഡാസിയ പറഞ്ഞു.   

Trending News