ഉത്തരകൊറിയയില്‍ ആണവപരീക്ഷണം നടന്ന സ്ഥലത്തിന് സമീപം വീണ്ടും ഭൂചലനം

ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ ആ​​ണ​​വ പ​​രീ​​ക്ഷ​​ണം ന​​ട​​ന്ന സ്ഥ​​ല​​ത്തി​​ന് സ​​മീ​​പം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 2.7 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ചലനമാണ് അ​​നു​​ഭ​​വ​​പ്പെ​​ട്ടത്. കി​​ൽ​​ജു പ​​ട്ട​​ണ​​ത്തി​​ൽ​​നി​​ന്ന് 54 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ഭൂചലനമുണ്ടായത്.

Last Updated : Oct 14, 2017, 11:08 AM IST
ഉത്തരകൊറിയയില്‍ ആണവപരീക്ഷണം നടന്ന സ്ഥലത്തിന് സമീപം വീണ്ടും ഭൂചലനം

സി​​യൂ​​ൾ: ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ ആ​​ണ​​വ പ​​രീ​​ക്ഷ​​ണം ന​​ട​​ന്ന സ്ഥ​​ല​​ത്തി​​ന് സ​​മീ​​പം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 2.7 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ചലനമാണ് അ​​നു​​ഭ​​വ​​പ്പെ​​ട്ടത്. കി​​ൽ​​ജു പ​​ട്ട​​ണ​​ത്തി​​ൽ​​നി​​ന്ന് 54 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ഭൂചലനമുണ്ടായത്.

സെ​​പ്റ്റം​​ബ​​ർ മൂ​​ന്നി​​ലെ ആ​​ണ​​വ​​പ​​രീ​​ക്ഷ​​ണ​​ത്തി​​നു​​ശേ​​ഷം ഇ​​വി​​ടെ​​യു​​ണ്ടാ​​വു​​ന്ന നാ​​ലാ​​മ​​ത്തെ ഭൂചലനമാണി​​ത്. ആ​​ണ​​വ പ​​രീ​​ക്ഷ​​ണം മൂ​​ലം പ്ര​​ദേ​​ശം ദു​​ർ​​ബ​​ല​​മാ​​യി​​രി​​ക്കാ​​മെ​​ന്നും പ​​രീ​​ക്ഷ​​ണ കേ​​ന്ദ്രം മ​​റ്റെ​​വി​​ടേ​​ക്കെ​​ങ്കി​​ലും മാ​​റ്റാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ നി​​ർ​​ബ​​ന്ധി​​ത​​മാ​​വു​​മെ​​ന്നും വി​​ദ​​ഗ്ദ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയെന്നാണ് ആദ്യം കരുതിയതെങ്കിലും സ്വാഭാവിക ഭൂചലനമാണെന്നു പിന്നീടു കണ്ടെത്തി. ഏതെങ്കിലും ആണവ പരീക്ഷണത്തിന്‍റെ ഭാഗമായി ഉണ്ടായതല്ല ഭൂചലനമെന്നു ദക്ഷിണകൊറിയന്‍ കാലാവസ്ഥ കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നിനാണ് ഇതുവരെ നടത്തിയതിലും വച്ച് ഏറ്റവും വലിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഉത്തരകൊറിയ നടത്തിയത്. ഇതേത്തുടര്‍ന്ന് 6.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അതേസമയം, മേഖലയില്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്തുന്നത് രാജ്യത്തിന്‍റെ സുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാമെന്നു ദക്ഷിണകൊറിയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ മൂലം പ്രദേശത്ത് റേഡിയോ ആക്ടീവ് വികിരണങ്ങള്‍ ഉണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മലയോര പ്രദേശമായ ഇവിടുത്തെ പരിസ്ഥിതിയിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനുശേഷം മണ്ണിടിച്ചില്‍ സ്ഥിരമാണെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

Trending News