വിലക്കുകള്‍ മറികടന്ന് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ജപ്പാനെ ലക്ഷ്യമിട്ട് ഉത്തരകൊറിയ രണ്ടാമതും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗിനടുത്തുള്ള സുനാനില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ ജപ്പാന് സമീപം കടലില്‍ പതിച്ചതായി ദക്ഷിണകൊറിയയും ജപ്പാന്‍ സര്‍ക്കാരും അറിയിച്ചു. 3200 കിലോമീറ്റര്‍ മിസൈല്‍ സഞ്ചരിച്ചതായി ദക്ഷിണകൊറിയ പറഞ്ഞു. കഴിഞ്ഞ മാസം അവസാനവും ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

Last Updated : Sep 15, 2017, 08:24 AM IST
വിലക്കുകള്‍ മറികടന്ന് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ടോക്കിയോ: ജപ്പാനെ ലക്ഷ്യമിട്ട് ഉത്തരകൊറിയ രണ്ടാമതും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗിനടുത്തുള്ള സുനാനില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ ജപ്പാന് സമീപം കടലില്‍ പതിച്ചതായി ദക്ഷിണകൊറിയയും ജപ്പാന്‍ സര്‍ക്കാരും അറിയിച്ചു. 3200 കിലോമീറ്റര്‍ മിസൈല്‍ സഞ്ചരിച്ചതായി ദക്ഷിണകൊറിയ പറഞ്ഞു. കഴിഞ്ഞ മാസം അവസാനവും ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

ആണവായുധമുപയോഗിച്ച് ജപ്പാന്‍റെ ദ്വീപസമൂഹങ്ങളെ കടലില്‍ മുക്കുകയാണ് വേണ്ടതെന്നും തങ്ങളുടെ സമീപത്ത് ഇനി ഇങ്ങനെയൊരു രാജ്യം ആവശ്യമില്ലയെന്നും. അമേരിക്കയെ ചാരമാക്കി മാറ്റുമെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടന്നിരിക്കുന്നത്. ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തിയത്.

സെപ്തംബര്‍ മൂന്നിന് ആറാമത്തെ ആണവപരീക്ഷണം കൊറിയ നടത്തിയതോടെയാണ് മേഖലയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷമായത്. നേരത്തെ യു.എന്നിന്റെ 15 അംഗ സെക്യൂരിറ്റി കൗണ്‍സിലാണ് ഉത്തരകൊറിയക്കെതിരെ പ്രമേയം പാസാക്കിയത്. ഉത്തരകൊറിയയുടെ വസ്ത്ര കയറ്റുമതി തടഞ്ഞുകൊണ്ടും പെട്രോളിയം ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയുമാണ് പ്രമേയം.

Trending News